Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'പിങ്ക് പ്രോമിസ് ഈവനിംഗ്' സംഘടിപ്പിച്ചു

pink-promise

മസ്‌കത്ത്: സ്തനാര്‍ബുദ ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായി 'പിങ്ക് പ്രോമിസ് ഈവനിംഗ്' സംഘടിപ്പിച്ചു. ഡോ. രാജിയുടെ നേതൃത്വത്തിലുള്ള 'ബാന്‍ കാന്‍സര്‍' എന്ന കൂട്ടായ്മയാണ് പരിപാടി ഒരുക്കിയത്. ഒമാന്‍ കാന്‍സര്‍ അസോസിയേഷന്‍ സ്ഥാപകയും നാല് തവണ ക്യാന്‍സര്‍ രോഗത്തെ അതിജീവിക്കുകയും ചെയ്ത യൂത്താര്‍ അല്‍ റവാഹി ഉദ്ഘാടനം ചെയ്തു. 

'ഫാത്തിമ പിങ്ക് പ്രോമിസ്' എന്ന ആപ്ലിക്കേഷന്‍ പരിപാടിയുടെ ഭാഗമായി ലോഞ്ച് ചെയ്തു. ഇതുപയോഗിച്ചു സ്ത്രീകള്‍ക്ക് സ്വയം പരിശോധന നടത്താന്‍ സാധിക്കും. കാന്‍സര്‍ ബാധിച്ചവരെ സഹായിക്കാന്‍ സന്നദ്ധമാകുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുന്ന 'പിങ്ക് സ്‌പോണ്‍സര്‍' എന്ന പ്രയത്‌നത്തിനും കൂട്ടായ്മയില്‍ തുടക്കം കുറിച്ചു. 

മുന്‍ റീജ്യനല്‍ കാന്‍സര്‍ സെന്റര്‍ ഡയറക്റ്ററും റോയല്‍ ഹോസ്പിറ്റല്‍ ഓങ്കോളജി വിഭാഗം തലവനുമായ ഡോ. രജന്‍ ബാലകൃഷ്ണന്‍, ശ്യാമ മേനോന്‍ ഡോക്ടര്‍മാരായ രാജി, നിഷാദ്, മറിയം ഖല്‍ഫാന്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. 'ലൈറ്റ് കാന്‍ഡില്‍ ഓഫ് ഹോപ്പ്' എന്ന ഗാനാലാപനത്തോടെ പരിപാടി സമാപിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.