Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രിയദര്‍ശിനി കള്‍ചറല്‍ കോണ്‍ഗ്രസ് ഓണാഘോഷം

priyadarshini1

മസ്‌കത്ത്: പ്രിയദര്‍ശിനി കള്‍ചറല്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ഓണാഘോഷം ഈ മാസം 23ന് സീബ് റാമീ ഡ്രീം റിസോര്‍ട്ടില്‍ അരങ്ങേറുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. വി ടി ബല്‍റാം എം എല്‍ എ മുഖ്യാതിഥിയായിരിക്കും. സാംസ്‌കാരിക പരിപാടികള്‍, ഓണസദ്യ എന്നിവ നടക്കും. 

ഒമാനിലെ കലാകാരന്‍മാര്‍ക്കൊപ്പം കേരളത്തില്‍ നിന്നുള്ള താരങ്ങള്‍ കൂടി പരിപാടികള്‍ അവതരിപ്പിക്കും. രാവിലെ പത്ത് മണിക്ക് പരിപാടകള്‍ ആരംഭിക്കും. ഉമ്മര്‍ എരമംഗലം, മനോജ് തിരൂര്‍, ശൈജന്‍ കോഴിക്കോട്, റെജി ഇടിക്കുള, വിദ്യന്‍ എസ് പണിക്കര്‍, ഫാസില്‍ ചങ്ങരംകുളം, ശാനവാസ് തൃത്താല, നിസാര്‍ കോഴിക്കോട്, മന്നാര്‍ ശരീഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Your Rating: