Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബുറൈമിയില്‍ മഴ തുടരുന്നു

മസ്‌കത്ത്∙ ഒമാന്റെ അതിര്‍ത്തി ഗവര്‍ണറേറ്റായ ബുറൈമിയില്‍ ഈ മാസം ആദ്യത്തില്‍ തുടങ്ങിയ മഴ തുടരുന്നു. കുറഞ്ഞ തോതിലാണ് ഇവിടെ മഴ ലഭിക്കുന്നതെങ്കിലും വാദികള്‍ നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്. ചില സമയങ്ങളില്‍ ഗതാഗത കുരുക്കും അനുഭവപ്പെടുന്നുണ്ട്. ബുറൈമിയുടെ ഉള്‍പ്രദേശങ്ങളിലാണ് കൂടുതല്‍ മഴ ലഭിക്കുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വാദികളിലേക്ക് വാഹനം ഇറക്കുന്നതിനടക്കം റോയല്‍ ഒമാന്‍ പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

Your Rating: