Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അണികളെ നേതാക്കള്‍ നിയന്ത്രിച്ചാല്‍ സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്താം- രൺജി പണിക്കര്‍

renjipanicker

മസ്‌കത്ത്: രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ ഉത്തരവുകള്‍ ശിരസാവഹിക്കുന്ന അണികളെ നേതാക്കള്‍ നിയന്ത്രിച്ചാല്‍ കേരളത്തിലെ സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്താനാകുമെന്ന് രജ്ഞി പണിക്കര്‍. ഇന്ത്യന്‍ സേഷ്യല്‍ ക്ലബ് മലയാള വിഭാഗം സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിനയത്തിനും എഴുത്തിനും അതിന്റെതായ പ്രയാസങ്ങള്‍ ഉണ്ടെന്നും യാദൃശ്ചികമായാണ് താന്‍ അഭിനയത്തിലേക്ക് എത്തിപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

ഓണാഘോഷത്തിന്റെ ഭാഗമായി മലയാള വിഭാഗം നല്‍കുന്ന സാംസ്‌കാരിക അവാര്‍ഡ് സ്വീകരിക്കാനാണ് രജ്ഞി പണിക്കര്‍ മസ്‌കത്തില്‍ എത്തിയത്.നേതാക്കളുടെയും വ്യക്തികളുടെയും താത്പര്യങ്ങളും പ്രദേശിക പ്രശ്‌നങ്ങളും രാഷ്ട്രീയ സംഘട്ടനങ്ങള്‍ സൃഷ്ടിക്കുന്നു. വര്‍ഷങ്ങളായുള്ള കുടിപ്പകകളുടെ തുടര്‍ച്ച, ജാതിഘടനയുടെ തുടര്‍ച്ച, തൊഴിലാളി പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് ആദ്യ കാലങ്ങളില്‍ ഉണ്ടായ അടിച്ചമര്‍ത്തലും അതിനെതിരെ ഉണ്ടായ പ്രതിഷേധങ്ങളും എല്ലാം കൂടിച്ചേര്‍ന്നതാണ് കണ്ണൂരിന്റെ രാഷ്ട്രീയ അന്തരീക്ഷമെന്നും രൺജി പണിക്കര്‍ പറഞ്ഞു.

യാദൃശ്ചികമായി ആണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. എഴുത്ത് തന്നെയായിരുന്നു തന്റെ വഴി. പ്രവാസി ജീവിതത്തിന്റെ അനുഭവ പശ്ചാത്തലങ്ങള്‍ വായിച്ചും നേരിട്ടുമെല്ലാം അറിയുന്നവര്‍ ആയതിനാല്‍ ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന സിനിമയില്‍ അത് പ്രതിഫലിപ്പിക്കാന്‍ സാധിച്ചു. കേരളത്തിന്റെ സാംസ്‌കാരിക പാശ്ചാത്തലം പ്രവാസികളുടെ കൂടെ ചേര്‍ന്നുള്ള ജീവിതമാണെന്നും അദ്ദേഹം പറഞ്ഞു.

അഭിനയത്തിനും എഴുത്തിനും അതിന്റേതായ പ്രയാസങ്ങളുണ്ട്. തന്റെ സിനിമകളുടെ എഴുത്തുകള്‍ പൂര്‍ത്തിയാകുന്നതും ചൂടുപിടിക്കുന്നതും സിനിമ ചിത്രീകരണം ആരംഭിച്ച ശേഷമായിരിക്കും. കസബ എന്ന സിനിമ സ്ത്രീ വിരുദ്ദമാണെന്ന് തോന്നിയിട്ടില്ലെന്നും രൺജി പണിക്കര്‍ കൂട്ടിച്ചേര്‍ത്തു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.