Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രിസാല സ്റ്റഡി സര്‍ക്കില്‍ ദേശീയ സാഹിത്യോത്സവ്

rsc

മസ്‌കത്ത്: രിസാല സ്റ്റഡി സര്‍ക്കില്‍ (ആര്‍ എസ് സി) ദേശീയ സാഹിത്യോത്സവ് ബറകയില്‍ സമാപിച്ചു. അല്‍ ഫവാന്‍ ഹാളില്‍ അല്‍ ജസീറ ചാനല്‍ ഒമാന്‍ ബ്യൂറോ ജനറല്‍ മാനേജറും ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് അംഗവുമായ അഹ്മദ് അബ്ദുല്‍ കരീം ഹുസൈന്‍ അല്‍ ഹൂതി ഉദ്ഘാടനം നിര്‍വഹിച്ചു.

139 പോയിന്റുകള്‍ കരസ്ഥമാക്കി സീബ് സോണ്‍ ഒന്നാം സ്ഥാനവും, 133 പോയിന്റുകള്‍ നേടി സൊഹാര്‍ രണ്ടാം സ്ഥാനവും 117 പോയിന്റുകളോടെ മസ്‌കത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സീബ് സോണില്‍ നിന്നുള്ള മുഹമ്മദ് നാഫി പാനൂര്‍ കലാപ്രതിഭയായി തിരഞ്ഞടുക്കപ്പെട്ടു. മസ്‌കത്ത്, സീബ്, ബറക, സൊഹാര്‍, നിസ്‌വ, സൂര്‍, ജഅലാന്‍, സലാല, ബുറൈമി, ഇബ്ര സോണുകളില്‍ നിന്നായി 500ല്‍ പരം കലാപ്രതിഭകള്‍ മാറ്റുരച്ചു.

ഉദ്ഘാടന സമ്മേളനത്തില്‍ ഇസ്ഹാഖ് മട്ടന്നൂര്‍, നിസാര്‍ സഖാഫി, പി എം എസ് തങ്ങള്‍ വടുതല, ഇസ്മാഈല്‍ സഖാഫി കാളാട്, ഫിറോസ് അബ്ദുര്‍റഹ്മാന്‍, ഫരിയാസ് സൂര്‍ അല്‍ ബഹ്‌ല, നിശാദ് അഹ്‌സനി, ജമാലുദ്ധീന്‍ ലത്തീഫി തുടങ്ങി സാസ്‌കാരിക സാമൂഹിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. പ്രശസ്ത ഗായകന്‍ അബ്ദുല്‍ ശുകൂര്‍ ഇര്‍ഫാനിയുടെ നേതൃത്വതില്‍ ഇശല്‍ വിരുന്നും അരങ്ങേറി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.