Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സലാം എയര്‍ ആദ്യ സര്‍വീസുകൾ ഈ വര്‍ഷം ആരംഭിക്കും

മസ്‌കത്ത്∙ ഒമാന്റെ പ്രധമ ബജറ്റ് വിമാനമായ സലാം എയര്‍ ആദ്യ സര്‍വീസുകള്‍ സലാല, ദുബായ്, ജിദ്ദ റൂട്ടുകളില്‍ ഈ വര്‍ഷം ആരംഭിക്കും. ഇന്നലെ നടന്ന സംഗമത്തിലാണ് സലാം എയര്‍ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. റിസേര്‍ച്ച് കൗണ്‍സില്‍ കമ്യൂണിക്കേഷന്‍ ആന്റ് ബ്രാന്റിംഗ് സെക്രട്ടറി ജനറല്‍ സയ്യിദ് തൈമൂര്‍ ബിന്‍ അസദ് അല്‍ സൈദ് പങ്കെടുത്തു.

രാജ്യത്തെ വ്യോമ ഗതാഗത മേഖലക്ക് പുതിയ പ്രതീക്ഷകള്‍ സമ്മാനിച്ച് രാജ്യത്ത് തുടക്കം കുറിക്കുന്ന സലാം എയറിന്റെ ടിക്കറ്റ് ബുക്കിംഗ് ഉടന്‍ ആരംഭിക്കും. മൂന്ന് വിമാനങ്ങളാണ് ആദ്യ ഘട്ടത്തില്‍ ഉണ്ടാവുക. വിവിധ സര്‍ക്കാര്‍ ഉന്നത ഉഗ്യോഗസ്ഥര്‍, ടൂര്‍ ഓപറേറ്റേഴ്‌സ് തുടങ്ങിയ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ സലാം എയര്‍ വിളിച്ചു ചേര്‍ത്ത സംഗമത്തില്‍ പങ്കെടുത്തു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.