Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാംസങ് നോട്ട് 7 ഉടൻ മാറ്റി നൽകും

മസ്‌കത്ത്∙ ഒമാനിൽ നിന്നു സാംസങ് നോട്ട് 7 വാങ്ങിയവർക്കു ഫോണുകൾ അടുത്ത ദിവസങ്ങളിൽ മാറ്റി നൽകും. നിലവിൽ പുതിയ ഫോണുകൾ സ്‌റ്റോറുകളിൽ എത്തിയിട്ടില്ലെന്നും ഉപഭോക്താക്കൾ കുറച്ചു ദിവസങ്ങൾ കൂടി കാത്തിരിക്കേണ്ടി വരുമെന്നും ഒമാനിലെ സാംസ‌ങ് ഫോണുകളുടെ ഔദ്യോഗിക ഡീലർമാരായ അൽ സീബ് ടെക്‌നിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ആഴ്ചയാണു ഫോൺ ചാർജിങ്ങിനിടെ പൊട്ടിത്തെറിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നു വിപണയിൽനിന്നു പിൻവലിച്ചത്. വാങ്ങിയവർക്കെല്ലാം പ്രശ്നങ്ങൾ പരിഹരിച്ചു ഫോണുകൾ മടക്കി നൽകുമെന്ന് സാംസങ് അധികൃതർ വ്യക്തമാക്കിയിരുന്നു. 

Your Rating: