Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുലദ്ദ ഇന്ത്യന്‍ സ്‌കൂളില്‍ ഓണം - ഈദ് ആഘോഷം

school-onam-eid

മസ്‌കത്ത്∙ മുലദ്ദ ഇന്ത്യന്‍ സ്‌കൂളില്‍ ഈദ് - ഓണം ആഘോഷം സംഘടിപ്പിച്ചു. ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് ചെയര്‍മാന്‍ വില്‍സന്‍ വി. ജോര്‍ജ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. മുലദ്ദ ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് ഇന്‍ചാര്‍ജ് പി. ജെ. മണി, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് ഹസന്‍, കണ്‍വീനര്‍ ഫെലിക്‌സ് വിന്‍സന്റ് ഗബ്രിയേല്‍, സ്‌പോര്‍ട്‌സ് ആന്റ് ഗെയിംസ് സബ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ സുന്ദരം മില്ലര്‍, ട്രഷറര്‍ മാര്‍ഗരറ്റ് റോഡ്രിഗ്‌സ്, അക്കാഡമിക്ക് ചെയര്‍പേഴ്‌സന്‍ അംഗുര്‍ഗോയല്‍, പ്രിന്‍സിപ്പാള്‍ എസ് ഐ ഷരീഫ്, വൈസ് പ്രിന്‍സിപ്പല്‍ വി.എസ്. സുരേഷ്, ഡോ. ലേഖ ഒ.സി. എന്നിവര്‍ സംബന്ധിച്ചു.

സ്‌കൂള്‍ അങ്കണത്തില്‍ അധ്യാപകരും അധ്യാപികമാരും ചേര്‍ന്ന് പൂക്കളം ഒരുക്കി. അധ്യാപകരുടെടെയും ഓഫീസ് ജീവനക്കാരുടെയും നേതൃത്വത്തില്‍ ഓണസദ്യ തയ്യാറാക്കി. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളും അധ്യാപകരും എതിര്‍ ചേരികളിലായി അണിനിരന്ന് വടംവലി മത്സരത്തില്‍ പങ്കെടുത്തു. മ്യൂസിക്കല്‍ ചെയര്‍, ഉറിയടി മത്സരം, ഗിഫ്റ്റ് പാസിംഗ്, ചാക്കില്‍ കയറി നടത്തം, ബോംബിംഗ് ദ സിറ്റി, ഐഡന്റിഫൈ ടീച്ചേര്‍സ്, തമ്പോല എന്നീ മത്സര ഇനങ്ങളും സംഘടിപ്പിച്ചു.

എസ്എംസി പ്രസിഡന്റ് സിദ്ദീഖ് ഹസന്‍ നയിച്ച മധുരം മലയാളം പരിപാടിയില്‍ അധ്യാപകര്‍ പങ്കെടുത്തു. വിവിധ കലാപരിപാടികളും അരങ്ങേറി. ഓണപ്പാട്ടുകള്‍, ഹിന്ദിഗാനം, കവിതാപാരായണം, മാപ്പിളപ്പാട്ട്, തിരുവാതിര, സംഘഗാനം, കവാലി എന്നിവ സ്റ്റേജില്‍ അരങ്ങേറി. വിജയികളായവര്‍ക്ക് സമ്മാനങ്ങളും കലാപരിപാടികളില്‍ പങ്കെടുത്തവര്‍ക്ക് ഗിഫ്റ്റ് വൗച്ചറുകളും സമ്മാനിച്ചു. അധ്യാപകന്‍ സന്തോഷ് എം നന്ദി പറഞ്ഞു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.