Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളിക്കടകളിലെ മോഷ്ടാവ് അറസ്റ്റിൽ

cctv

മസ്‌കത്ത്∙ മത്ര സൂഖിൽ മലയാളികളുടെ കടകളിൽ മോഷണം നടത്തിയ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. കടയുടമകൾ പരാതിയോടൊപ്പം സമർപ്പിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഉച്ചയ്ക്കു മൂന്നിനു ശേഷമാണു മലയാളികളുടെ മൂന്ന് കടകളിൽ മോഷണം നടന്നത്.

വൈകുന്നേരം കട തുറക്കാനെത്തിയ സെയിൽസ്മാൻമാർ സംശയം തോന്നിയതിനെ തുടർന്നു സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. മോഷണം നടന്നതായി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതോടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് നൽകി. ഇലക്ട്രോണിക്‌സ്, കളിക്കോപ്പുകൾ തുടങ്ങിയവ വിൽക്കുന്ന കടയാണ് ഒന്ന്. മറ്റു രണ്ട് തുണിക്കടകളിലെ കർട്ടൻ നീക്കി സാധനങ്ങൾ കവറിൽ വാരിയിട്ടു പോകുന്നതും ക്യാമറയിൽ പതിഞ്ഞിരുന്നു.

Your Rating: