Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോഷ്യല്‍ ക്ലബ് മലയാള വിഭാഗം സാംസ്‌കാരിക സംഗമത്തില്‍ ജഗദീഷ് മുഖ്യാതിഥി

indian-social-club ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍

സലാല: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് സലാല മലയാള വിഭാഗം ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 21ന് ഓണം - ഈദ് സാംസ്‌ക്കാരിക സായാഹ്നം സംഘടപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സോഷ്യല്‍ ക്ലബ് അങ്കണത്തില്‍ നടക്കുന്ന പരിപാടിയില്‍ ചലച്ചിത്ര താരം ജഗദീഷ് മുഖ്യാതിഥി ആയിരിക്കും. സിനിമാ ഹാസ്യതാരങ്ങളായ ഷൈജു, നെല്‍സണ്‍ എന്നിവര്‍ അവതരിപ്പിക്കുന്ന കോമഡി ഷോയും സംഗീത സംവിധായികയും ഗായികയുമായ സൗമ്യ സനാതന്റെ സംഗീത വിരുന്നും അരങ്ങേറും. 

നിര്‍മാതാവും സംവിധായകനുമായ റജി പ്രഭാകര്‍ വിശിഷ്ടാതിഥി ആയിരിക്കും. 22ന് രാവിലെ 10 മുതല്‍ 12 വരെ വിശിഷ്ടാതിഥികളുമായും കലാകാരന്‍മാരുമായ ക്ലബ് ഓഡിറ്റോറിയത്തില്‍ മുഖാമുഖം നടക്കും. സലാലയിലെ വിവിധ വിദ്യാലയങ്ങളിലെ കുട്ടികളെ പങ്കെടുപ്പിച്ച് ബാലകലോത്സവം നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി നടത്തും. 

വ്യത്യസ്തങ്ങളായ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു. മലയാള വിഭാഗം കണ്‍വീനര്‍ ഡോ. നിഷ്താര്‍, അനില്‍ ബാബു,  സുബ്രന്‍,  മനോജ് കുമാര്‍, സനാതനന്‍, ശശീന്ദ്രന്‍, രാജഗോപാല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.