Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആലംപാടി നിവാസികളുടെ ഈദ് സംഗമം കുടുംബ സദസും

സൊഹാര്‍: സൊഹാറില്‍ താമസിക്കുന്ന ആലംപാടി നിവാസികളുടെ ഈദ് സംഗമം കുടുംബ സദസും ഈ മാസം 11ന് രാത്രി എട്ട് മുതല്‍ സദഫ് ഇറാനിയന്‍ റെസ്‌റ്റോറന്റ് പാര്‍ട്ടി ഹാളില്‍ നടക്കും. പ്രസിഡന്റ് ഹനീഫ് പൊയക്കര ഏരിയപ്പാടിയുടെ അധ്യക്ഷതയില്‍ സൊഹാര്‍ കാസ്രോട്ടാര്‍ കൂട്ടായ്മ പ്രെസിഡന്റ് ഹകീം കുന്നില്‍ എമിറേറ്റ്‌സ് ഉദ്ഘാടനം ചെയ്യും.

അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മ പ്രസിഡന്റ് എ എം ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ ചെയര്‍മാന്‍ മുഹമ്മദ് ആലംപാടി മുഖ്യാതിഥിയായിരിക്കും. അല്‍ത്താഫ് നാല്‍ത്തട്ക്ക, ഇര്‍ഷാദ് സുഭ്യം തോട്ടി, സഫ്‌വാന്‍ അറ്റ്‌ലസ് സംബന്ധിക്കും.

ഇത് സംബന്ധമായി ചേര്‍ന്ന സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ ഹനീഫ് ഏരിയപ്പാടി അധ്യക്ഷത വഹിച്ചു. റഫീഖ് എര്‍മാളം, അച്ചു പടിഞ്ഞാര്‍മൂല, ബഷീര്‍ പാടി, സഫ്‌വാന്‍ മതകത്തില്‍, മനാഫ് ലൈഫ് ലൈന്‍ അംഗങ്ങളായ സ്വാഗതസംഘത്തിന് രൂപം നല്‍കി. ഹമീദ് സ്വാഗതവും റഫീഖ് അറ്റ്‌ലസ് നന്ദിയും പറഞ്ഞു.

Your Rating: