Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീ നാരായണ ഗുരു അനുസ്മരണ പ്രഭാഷണം

മസ്‌കത്ത്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗം സംഘടിപ്പിക്കുന്ന ശ്രീ നാരായണ ഗുരു അനുസ്മരണ പ്രഭാഷണം ഈ മാസം 21 വെള്ളിയാഴ്ച നടക്കുമെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സിപിഐഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രഭാഷണം നടത്തും. വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് വാദി കബീര്‍ ക്രിസ്റ്റല്‍ സ്യൂട്ട്‌സിലാണ് പ്രഭാഷണം. സീതാറാം യെച്ചൂരി ആദ്യമായാണ് ഗള്‍ഫിലെ ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കുന്നത്.

മുന്‍ വര്‍ഷങ്ങളില്‍ സക്കറിയ, പ്രൊഫ. കെ എന്‍ പണിക്കര്‍, ഡോ. രാജന്‍ ഗുരുക്കള്‍, കെ ഇ എന്‍, പോക്കര്‍ മാസ്റ്റര്‍, പി രാജീവ്, കെ.ടി.ജലീല്‍, പ്രൊഫ. രവീന്ദ്രനാഥ്,ഡോ. ശിവദാസ്, എം ആര്‍ രാഘവ വാര്യര്‍, പ്രകാശ് കാരാട്ട് തുടങ്ങിയവരാണ് പ്രഭാഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. സ്വാഗതസംഘം ചെയര്‍മാന്‍ പി എം ജാബിര്‍, കണ്‍വീനര്‍ റജിലാല്‍, സന്തോഷ് കുമാര്‍, പ്രതീപ് മേനോന്‍, ജ്യോതി പൗലോസ്  എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.