Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുലധ ഇന്ത്യൻ സ്കൂളില്‍ അധ്യാപകദിനം ആചരിച്ചു

teachers-day-1

മുലധ ∙ ഇന്ത്യന്‍ സ്‌കൂള്‍ മുലധ അധ്യാപകദിനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ  ആഘോഷിച്ചു. സ്‌കൂള്‍ ക്വയര്‍ അവതരിപ്പിച്ച പ്രാര്‍ഥനാഗാനത്തോടുകൂടി അധ്യാപകദിന ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പൽ എസ്.ഐ ഷെരീഫ് കുട്ടികള്‍ക്ക്  അധ്യാപകദിനസന്ദേശം നല്‍കി.

teachers-day-3

സ്‌കൂളില്‍ 25 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ അധ്യാപിക നളിനി രഘുനാഥ്, സോഷ്യല്‍ സയന്‍സ് വിഭാഗം മേധാവി റീത്ത ശിവരാജ് എന്നിവർ പ്രസംഗിച്ചു. വിദ്യാര്‍ഥിനികള്‍ നൃത്തം അവതരിപ്പിച്ചു. വിദ്യാര്‍ഥികള്‍ അധ്യാപകരെ ആദരിച്ചുകൊണ്ട് പാരിതോഷികങ്ങള്‍ നല്‍കി. ഇതിനു പുറമെ വിദ്യാര്‍ഥികള്‍ തന്നെ വിവിധ ക്ലാസുകളില്‍ അധ്യാപനവും നടത്തി.

teachers-day-0

മുഴുവന്‍ അധ്യാപകര്‍ക്കും അധ്യാപികമാര്‍ക്കുമായി ഡംഷരാഡ്‌സ്, ട്രഷര്‍ ഹണ്ട്, സ്പൂണ്‍റെയ്‌സ്, ബ്ലൈന്റ് മേക്കപ്പ് എന്നീ മത്സരങ്ങള്‍ നടത്തി. ബലൂണുകളും തോരണങ്ങളും കൊണ്ട് വിദ്യാര്‍ഥികള്‍ സ്‌കൂള്‍ അലങ്കരിച്ചു. ഇന്ത്യന്‍ സ്‌കൂള്‍ മുലധയുടെ 25ാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി അധ്യാപകര്‍ക്കും ഓഫീസ് ജീവനക്കാര്‍ക്കുമായി സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് ഹസ്സന്‍ ലാപ്‌ടോപ്പ് വിതരണം ചെയ്തു.

teachers-day-2

മാനേജ്‌മെന്റ് കമ്മിറ്റി കണ്‍വീനര്‍ ഫെലിക്‌സ് വിന്‍സന്റ് ഗബ്രിയേല്‍, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ട്രഷറര്‍ മാര്‍ഗരറ്റ്‌ ഗോഡ്രിക്ക്, അക്കാഡമിക്ക്‌ ചെയര്‍പേഴ്‌സണ്‍ അംഗുര്‍ ഗോയല്‍, സ്‌കൂള്‍ പ്രിന്‍സിപ്പൽ എസ്.ഐ.ഷെരീഫ്, വൈസ് പ്രിന്‍സിപ്പൽ വി.എസ്. സുരേഷ്, ഡോ. ലേഖ, എന്നിവര്‍ സംബന്ധിച്ചു. 

Your Rating: