Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രീപെയ്ഡ് മൊബൈല്‍, പണം പിന്‍വലിക്കുന്നതായുള്ള പ്രചാരണം അടിസ്ഥാന രഹിതം

മസ്‌കത്ത്: പ്രീപെയ്ഡ് മൊബൈല്‍ ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതായുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ടെലികോം റഗുലേറ്ററി അതോറിറ്റി (ട്ര) വ്യക്തമാക്കി. ഇത് സംബന്ധമായി വന്ന പരാതികള്‍ സാങ്കേതിക വിഭാഗം പരിശോധിച്ചതായും എന്നാല്‍ തെറ്റായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

സോഷ്യല്‍ മീഡിയകളിലാണ് ഇത്തരത്തില്‍ പ്രചാരണം നടന്നത്. ബാലന്‍സ് നഷ്ടമായതായി പരാതി ലഭിച്ചിട്ടുണ്ടെന്നും സംഭവംഅന്വേഷിച്ചുവരികയാണെന്നും 'ട്രാ' ട്വിറ്ററില്‍ അറിയിച്ചിരുന്നു.  ഉപഭോക്താക്കളുമായുള്ള ഇടപാടുകളില്‍ മൊബൈല്‍ സേവനദാതാക്കള്‍ കൃത്യതയും സൂക്ഷ്മതയും പുലര്‍ത്തണമെന്ന് ടെലി കമ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റി അറിയിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.