Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിനോദ സഞ്ചാര മേഖലയില്‍ 500,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും

മസ്‌കത്ത്: വിനോദ സഞ്ചാര മേഖലയില്‍ വിഷന്‍ 2040യുടെ ഭാഗമായി 500,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. എട്ട് മുതല്‍ പത്ത് വരെ ഘട്ടങ്ങളിലായാണ് ഇത്രയും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക. രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദന വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമാക്കുന്നത്. ആഭ്യന്തര ഉത്പാദനത്തില്‍ ആറ് മുതല്‍ പത്ത് ശതമാനം വരെ വിനോദ സഞ്ചാര മേഖലയില്‍ നിന്നാക്കി മാറ്റും.

1,200 ചെറുകിട വ്യവസായ സംരംഭങ്ങള്‍ വിനോദ സഞ്ചാര മേഖലയില്‍ ആരംഭിക്കും. രാജ്യത്ത് കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരുന്നതിലൂടെ ചെറുകിട സംരംഭങ്ങള്‍ക്ക് ശക്തി വര്‍ധിപ്പിക്കാനാണ് അധികൃതര്‍ ലക്ഷ്യം വെക്കുന്നത്. ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയുടെ നേതൃത്വത്തില്‍ 'ഇന്‍വെസ്റ്റ് ഇന്‍ ഒമാന്‍' ഫോറത്തിലാണ് ഇത് സംബന്ധമായ ചര്‍ച്ചകള്‍ നടന്നത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.