Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗതാഗത സുരക്ഷാ പ്രദര്‍ശനം ഒമാന്‍ ഇന്റര്‍നാഷനല്‍ എക്‌സിബിഷന്‍ സെന്ററില്‍

exhibition

മസ്‌കത്ത്: റോയല്‍ ഒമാന്‍ പോലീസ് സംഘടിപ്പിക്കുന്ന ഗതാഗത സുരക്ഷാ പ്രദര്‍ശനം ഒമാന്‍ ഇന്റര്‍നാഷനല്‍ എക്‌സിബിഷന്‍ സെന്ററില്‍ ആരംഭിച്ചു. മസ്‌കത്ത് നഗരസഭാ നഗരസഭാ ചെയര്‍മാന്‍ മുഹ്‌സിന്‍ അലി ശൈഖ് ഉദ്ഘാടനം നിര്‍വഹിച്ചു. നൂറില്‍ പരം പ്രദര്‍ശനങ്ങളാണ് എക്‌സിബിഷന്‍ സെന്ററില്‍ ഒരുക്കിയിരിക്കുന്നത്. പ്രദര്‍ശനം നാളെ (വ്യാഴം) അവസാനിക്കും.

റോയല്‍ ഒമാന്‍ പോലീസിനെ കൂടാതെ ഗതാഗത സുരക്ഷാ മേഖലയില്‍ നിന്നുള്ള പ്രമുഖ സ്ഥാപനങ്ങളും പ്രദര്‍ശനത്തില്‍ പങ്കാളികളാണ്. കുട്ടികളെ ബോധവാന്‍മാരാക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയ കുട്ടികള്‍ക്ക് മാത്രമായുള്ള പ്രദര്‍ശനവും ചെറു കാറുകളില്‍ ഡ്രൈവിംഗ് നടത്തുന്നതിനുള്ള അവസരവും ഏറെ ആകര്‍ഷണീയമാണ്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.