Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറേബ്യന്‍ സീ ബ്രിഡ്ജ് ട്രേഡിംഗ് ടീമിന് വിജയം

team

മസ്‌കത്ത്∙ ഡി ഡിവിഷന്‍ മത്സരത്തില്‍ മര്‍ഹ് ടീമിനെതിരെ അറേബ്യന്‍ സീ ബ്രിഡ്ജ് ട്രേഡിംഗ് ടീമിന് വിജയം. ആദ്യം ബാറ്റ് ചെയ്ത മര്‍ഹ് ടീം നിശ്ചിത 20 ഓവറില്‍ 168 റണ്‍സ് എടുത്തു. ഷെട്ടി 54 റണ്‍സും സിദ്ദേശ് ജാദവ് 36 റണ്‍സും നേടി. അറേബ്യന്‍ സീ ബ്രിഡ്ജിന് വേണ്ടി ശിഹാബ് രണ്ട് വിക്കറ്റും ഫ്‌ളോറി, റിസ്‌വാന്‍, ബിനോയ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ അറേബ്യന്‍ സീ ബ്രിഡ്ജ് ട്രേഡിംഗ് 19 ഓവറില്‍ ലക്ഷ്യം കണ്ടു. ശ്യാം ലക്ഷ്മണ്‍ നേടിയ 71 റണ്‍സും റമേഷ് ശങ്കരന്റെ 47 റണ്‍സും അതിവേഗം ജയം നേടാന്‍ സഹായകമായി. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.