Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യാന്തര പായ്ക്കപ്പൽ മൽസരം 11 മുതൽ

ദോഹ ∙ കത്താറയിൽ 11ന് ആരംഭിക്കുന്ന രാജ്യാന്തര പായ്ക്കപ്പൽ മൽസരത്തിൽ ഇന്ത്യയിൽ നിന്ന് 16 അംഗ ടീമും മൽസരിക്കും. 11 മുതൽ 15 വരെയാണു മൽസരം. ഖത്തറിൽ നിന്ന് 16 നാവികർ മൽസരത്തിൽ പങ്കെടുക്കും. മറ്റ് ഒൻപതു രാജ്യങ്ങളിൽ നിന്നായി അൻപതു നാവികരും പങ്കെടുക്കുന്നുണ്ട്. ഇന്ത്യക്കും ഖത്തറിനും പുറമേ ഇറാൻ, കസാഖിസ്ഥാൻ, യുകെ, ടുണീഷ്യ, കുവൈത്ത്, സ്‌പെയിൻ, ഫ്രാൻസ്, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള താരങ്ങളും പങ്കെടുക്കും.

ഖത്തർ സെയ്‌ലിങ് ആൻഡ് മറൈൻ സ്്‌പോർട്‌സ് ഫെഡറേഷനാണ് ആതിഥ്യം വഹിക്കുന്നത്. ഒപ്റ്റിമിസ്റ്റ്, ലേസർ റേഡിയൽ, ലേസർ സ്റ്റാന്റേർഡ്, 470, ഹോബി-16 എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലായാണു മൽസരം. കസാഖിസ്ഥാനിൽ നിന്ന് ഇരുപതംഗ ടീമാണു പങ്കെടുക്കുന്നത്. ഒപ്്റ്റിമിസ്റ്റ് വിഭാഗത്തിൽ എട്ടു ടീമുകൾ പങ്കെടുക്കും. ഒരു രാജ്യത്തുനിന്നും പരമാവധി രണ്ടു ടീമിനേ മൽസരിക്കാൻ അർഹതയുള്ളു. ഒരു ടീമിൽ നാലു മുതൽ അഞ്ചു പേർ വരെയുണ്ടാകാം.

ജേതാക്കൾക്ക് 3000 ഖത്തർ റിയാൽ ലഭിക്കും. രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവർക്ക് യഥാക്രമം 2000, 1500 റിയാൽ വീതം ലഭിക്കും. ടീം റേസിങ് വിഭാഗത്തിലും ഇതേ ക്രമത്തിലാണ് സമ്മാനം. പന്ത്രണ്ട് വയസ്സിൽ താഴെയുള്ളവരിൽ ആദ്യ മൂന്നുസ്ഥാനങ്ങളിലെത്തുന്നവർക്ക് 2000, 1500, 1000 റിയാൽ വീതം ലഭിക്കും. 12 വയസ്സിനു മുകളിലുള്ളവരിൽ ആദ്യസ്ഥാനങ്ങളിലെത്തുന്നവർക്കും ഇതേക്രമത്തിൽ തുക ലഭിക്കും. മറ്റു നാലു വിഭാഗങ്ങളിലെ വിജയികൾക്ക് യഥാക്രമം 4000, 3000, 2000 റിയാൽ എന്നിങ്ങനെയാണ് സമ്മാനം ലഭിക്കുക.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.