Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൃഷി ബോധവൽക്കരണ പരിപാടി 21 ന്

ദോഹ ∙ വനിതാ യുവജന സംഘടനയായ ഫോക്കസ്‌ ലേഡീസ്‌, കൃഷിയിടം ഖത്തറുമായി സഹകരിച്ച്‌ "ഗ്രീൻ ഫോക്കസ്‌ - എ സീഡ്‌ ഫോർ ലൈഫ്‌" എന്ന വിഷയത്തിൽ കൃഷി ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നു. 21ന് അഞ്ചരയ്ക്ക് ലഖ്‌തയിലെ ഇസ്‌​ലാഹീ സെന്റർ ഓഡിറ്റോറിയത്തിൽ വച്ചാണ്‌ പരിപാടി.

പ്രവാസികൾക്കിടയിലെ കൃഷി സാധ്യതകൾ, മട്ടുപ്പാവിലെയും ഫ്‌ളാറ്റുകളിലെയും കൃഷി രീതികൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ നടക്കും. പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഹേർട്ട്‌ ഹെൽത്ത്‌ ആൻഡ് ഫുഡ്‌ സേഫ്‌റ്റി മാനേജർ ഡോ. വസൻ അൽ ബേക്കർ ഉദ്‌ഘാടനം ചെയ്യും.

കൃഷി രംഗത്തെ വിദഗ്‌ധർ ക്ലാസ്സുകൾ നയിക്കും. മുൻകൂട്ടി റജിസ്റ്റർ ചെയ്‌ത എല്ലാവർക്കും സൗജന്യമായി ഗ്രോ ബാഗുകളും പച്ചക്കറി വിത്തുകളും തൈകളും വിതരണം ചെയ്യുമെന്ന്‌ ഫോക്കസ്‌ ലേഡീസ്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്ടർ സബിത അനീസ്‌, അഡ്‌മിൻ മാനേജർ താജിന അഷ്‌റഫ്‌ എന്നിവർ അറിയിച്ചു.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.