Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കോഴിക്കോട് വിമാനത്താവളത്തിനെതിരായ നടപടി അവസാനിപ്പിക്കണം’

ദോഹ ∙ കോഴിക്കോട് വിമാനത്താവളത്തിനെതിരായ നടപടികൾ അവസാനിപ്പിച്ചു തൽസ്ഥിതി പുനഃസ്ഥാപിക്കണമെന്നു ഫറോക്ക് പ്രവാസി അസോസിയേഷൻ ഖത്തർ (എഫ്പിഎക്യു) യോഗം ആവശ്യപ്പെട്ടു.

കോഴിക്കോട് നിന്നും നെടുമ്പാശേരിയിലേക്കു മാറ്റിയ ഹജ് സർവീസ് എത്രയും വേഗം തിരിച്ചു കൊണ്ടുവരണമെന്നും ഗൾഫ് രാജ്യങ്ങളിൽനിന്നു കോഴിക്കോട്ടേക്കു കൂടുതൽ ചെറുവിമാന സർവീസ് ആരംഭിക്കുകയും സീസണിലെ വിമാന ടിക്കറ്റ് കൊള്ള അവസാനിപ്പിക്കുകയും ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.അസീസ് കറുത്തേടത്ത് അധ്യക്ഷനായിരുന്നു.

അബ്ദുൽ ലത്തീഫ് ഫറോക്ക്, അസ്‌കർ റഹ്മാൻ വേങ്ങാട്, അബ്ദുൽ നാസർ, കോയക്കുട്ടി, അലി അക്ബർ, രഘുനാഥ്, മജീദ്, നിധീഷ്, ബാസിൽ, അൻവർ എന്നിവർ പ്രസംഗിച്ചു.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.