Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖത്തർ 17 അംബാസഡർമാരെ മാറ്റി നിയമിച്ചു

ദോഹ ∙ അമേരിക്ക, ജർമനി ഉൾപ്പടെ 17 രാജ്യങ്ങളിലെ ഖത്തർ അംബാസഡർമാരെ വിദേശകാര്യമന്ത്രാലയം ആസ്ഥാനത്തേക്കു മാറ്റിനിയമിച്ച് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉത്തരവിറക്കി. യുഎസ് അംബാസഡർ മുഹമ്മദ് ജഹാം അബ്ദുൽഅസീസ് അൽ കുവാരി, ജനീവ യുഎൻ ഓഫിസിലെ സ്ഥിരംപ്രതിനിധി ഫൈസൽ അബ്ദുല്ല ഹമദ് അബ്ദുല്ല അൽ ഹൻസബ്്, പോർച്ചുഗൽ, കെനിയ, ബെൽജിയം, റുമാനിയ, ദക്ഷിണാഫ്രിക്ക, ഹംഗറി, സ്‌പെയിൻ, പരാഗ്വെ, ബഹ്‌റൈൻ, ഓസ്ട്രിയ, ടുണീഷ്യ, ഫ്രാൻസ്, നെതർലൻഡ്, റഷ്യ എന്നിവിടങ്ങളിലെ അംബാസഡർമാരെയാണു മാറ്റിനിയമിച്ചത്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.