Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓണാഘോഷം കേമമാക്കി ആൻറിയ

anria

ദോഹ ∙ അങ്കമാലി എൻആർഐ അസോസിയേഷന്റെ (ആൻറിയ) നേതൃത്വത്തിൽ ഓണാഘോഷം നടത്തി. രാവിലെ പൂക്കള മത്സരത്തോടെയാണു പരിപാടികൾ ആരംഭിച്ചത്. മഹാബലിയെ എതിരേറ്റുള്ള ഘോഷയാത്രയ്ക്കു ശേഷം ആഘോഷത്തിന്റെ ഉദ്ഘാടനം യതീന്ദ്രൻ നിർവഹിച്ചു. ആൻറിയ പ്രസിഡന്റ് വേലായുധൻ നായർ അധ്യക്ഷതവഹിച്ചു.

ഐസിസി പ്രസിഡന്റ് ഗിരീഷ്കുമാർ, മാധ്യമപ്രവർത്തകൻ പ്രദീപ് മേനോൻ, പ്രോഗ്രാം കൺവീനർ ജിജോ മണവാളൻ, ജോയ് പോൾ, ജനറൽ സെക്രട്ടറി അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഓണപ്പാട്ടുകൾ, തിരുവാതിരകളി, നൃത്തനൃത്തൃങ്ങൾ തുടങ്ങി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഓണസദ്യയ്ക്കു ശേഷം വിവിധ കായികമൽസരങ്ങൾ നടന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.