Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറബിക് സാഹിത്യോൽസവം നാളെ മുതൽ

ദോഹ ∙ കത്താറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷന്റെ അറബിക് സാഹിത്യോൽസവത്തിനു നാളെ തുടക്കമാകും. 13നു സമാപിക്കും. സാഹിത്യോൽസവത്തിൽ മികച്ച അറബിക് നോവലിനായുള്ള കത്താറ പുരസ്കാരം പ്രഖ്യാപിക്കും. നോവൽ പുരസ്‌കാരത്തിനായി ആയിരത്തിലധികം അപേക്ഷകളിൽ നിന്നു പത്തു നോവലുകളുടെ ചുരുക്കപ്പട്ടിക തയാറാക്കിയിരുന്നു. ഇതിൽ നിന്നാണു പുരസ്കാരം നൽകുക. പുരസ്കാരം ലഭിക്കുന്ന നോവലിന്റെ പരിഭാഷകളും നോവൽ സിനിമയോ നാടകമോ ആക്കുന്നതിനുള്ള ചെലവും അവാർഡിൽ ഉൾപ്പെടും. മറ്റ് ഒൻപതു നോവലുകൾക്കും സമ്മാനമുണ്ട്.

സാഹിത്യോൽസവത്തിന്റെ ഭാഗമായി ശിൽപശാലകൾ, സെമിനാറുകൾ, കോൺഫറൻസുകൾ എന്നിവ സംഘടിപ്പിക്കും. എഴുത്തുകാർ, സാഹിത്യപ്രവർത്തകർ, അക്കാദമിക് വിദഗ്ധർ, ജൂറി അംഗങ്ങൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്. നോവലുകൾ, ഗവേഷണപഠനങ്ങൾ എന്നിവയുൾപ്പെടെ അറബ് ലോകത്തെ മിക്ക രാജ്യങ്ങളിൽ നിന്നും അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഒമാൻ മുതൽ മൊറോക്കോ വരെയുള്ള രാജ്യങ്ങളിൽ നിന്നെല്ലാം സൃഷ്ടികൾ ലഭിച്ചിട്ടുണ്ട്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.