Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർബിട്രേഷൻ കോൺഫറൻസ് ദോഹയിൽ

ദോഹ ∙ ഖത്തർ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ നേതൃത്വത്തിൽ രാജ്യാന്തര ആർബിട്രേഷൻ കോൺഫറൻസ് 18, 19 തീയതികളിൽ ദോഹയിൽ നടക്കും. രാജ്യാന്തര ആർബിട്രേഷൻ കേന്ദ്രങ്ങളുമായി വൈദഗ്ധ്യം പങ്കുവയ്ക്കാനുള്ള േവദിയാകും കോൺഫറൻസ് എന്ന് ഖത്തർ ചേംബർ ബോർഡ് അംഗം ഷെയ്ഖ് താനി ബിൻ അലി ബിൻ സൗദ് അൽതാനി പറഞ്ഞു.

വാണിജ്യ തർക്കങ്ങൾ ഫലപ്രദമായി പരിഹരിക്കാൻ ആർബിട്രേഷൻ രീതികളിലൂടെ കഴിയും. ഖത്തർ ദേശീയകാഴ്ചപ്പാടു പ്രകാരം ഖത്തറിനെ നിക്ഷേപ സൗഹൃദ കേന്ദ്രമായി മാറ്റുന്നതിലേക്കുള്ള ചുവടു വയ്പു കൂടിയാണിത്. 490 പേർ പങ്കെടുക്കും. രാജ്യാന്തര വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ശിൽപശാലകൾ നടക്കും. ഖത്തറിന്റെ ആർബിട്രേഷൻ നിയമങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളും ആധുനിക ആർബിട്രേഷൻ രീതികളുമൊക്കെ ശിൽപശാലയിൽ ചർച്ച ചെയ്യും.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.