Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗതാഗത, പരിസ്‌ഥിതി വിഷയങ്ങളിൽ പൊതുജനാഭിപ്രായം തേടുന്നു

ദോഹ∙ ഗതാഗതം, പരിസ്‌ഥിതി, ഭക്ഷണം, മാലിന്യം, ഉപഭോക്‌തൃ തൽപരത തുടങ്ങിയ വിഷയങ്ങളിൽ വികസനാസൂത്രണ സ്‌ഥിതിവിവരക്കണക്ക് മന്ത്രാലയം (എംഡിപിഎസ്‌) പൊതുജനാഭിപ്രായം തേടുന്നു. സാമൂഹിക വിഷയങ്ങളിൽ പൊതുജനാഭിപ്രായം അറിയാൻ എംഡിപിഎസ്‌ നടത്തുന്ന മൂന്നാമതു സർവേയിലാണ്‌ പ്രവാസികൾക്കും സ്വദേശികൾക്കും ഈ വിഷയങ്ങളിൽ ആശങ്കകളും നിർദേശങ്ങളും മുന്നോട്ടുവയ്‌ക്കാൻ അവസരം ലഭ്യമാകുന്നത്‌.

സർവേയിലെ നിർദേശങ്ങൾ രാജ്യത്തിന്റെ പരിസ്‌ഥിതി മെച്ചപ്പെടുത്താൻ സഹായകമാകുമെന്ന പ്രതീക്ഷയാണ്‌ അധികൃതർക്കുള്ളത്‌. പത്തു മിനിറ്റിനുള്ളിൽ പൂരിപ്പിച്ചു നൽകാൻ കഴിയുന്ന ചോദ്യാവലിയാണ്‌ സർവേ ടീം തയാറാക്കിയിരിക്കുന്നത്‌. ദൈനംദിന യാത്ര, മാലിന്യ നിർമാർജനം, കൃത്രിമചേരുവകൾ ഇല്ലാത്ത ഭക്ഷണം എന്നിവയ്‌ക്കാണ്‌ സർവേയിൽ ഊന്നൽ. ഇതിനൊപ്പം ഖത്തറിലെ വർധിച്ചുവരുന്ന ജനസംഖ്യ, ഉയർന്നതോതിലുള്ള അന്തരീക്ഷ മലിനീകരണം, കുറ്റകൃത്യങ്ങൾ, ഗതാഗതക്കുരുക്ക്‌ എന്നിവയും ചോദ്യാവലിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌.

എംഡിപിഎസ്‌ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ഇ മെയിൽ വിലാസം നൽകി റജിസ്‌റ്റർ ചെയ്‌ത്‌ ചോദ്യാവലി ഡൗൺലോഡ്‌ ചെയ്യാം. ആദ്യരണ്ടു സർവേകളിലും പങ്കെടുത്തവർക്ക്‌ മൂന്നാം സർവേയിലേക്ക്‌ നേരിട്ടു പങ്കെടുക്കുന്നതിനുള്ള ലിങ്കും വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്‌. സർവേയിൽ പങ്കെടുക്കുന്ന പത്തു ഭാഗ്യശാലികൾക്ക്‌ 200 റിയാലിന്റെ ഗിഫ്‌റ്റ്‌ വൗച്ചറും ലഭിക്കും. ഭക്ഷ്യ, പരിസ്‌ഥിതി വിഷയങ്ങളിൽ ആദ്യം നടത്തിയ രണ്ടു സർവേകളുടേയും ഫലങ്ങൾ ഡിസംബറിൽ പ്രസിദ്ധീകരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്‌.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.