Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖത്തർ സെൻട്രൽ ബാങ്ക് ഗവർണർക്ക് പുരസ്കാരം

ദോഹ∙ ഖത്തർ സെൻട്രൽ ബാങ്ക് ഗവർണർ (ക്യുസിബി) ഷെയ്ഖ് അബ്ദുല്ല ബിൻ സൗദ് അൽതാനിക്ക് വാഷിങ്ടനിൽ നടന്ന ചടങ്ങിൽ ‘ഗവർണർ ഓഫ് ദി ഇയർ’ പുരസ്കാരം സമ്മാനിച്ചു. എമേർജിങ് മാർക്കറ്റ്സ് ലിമിറ്റഡിന്റെ നേതൃത്വത്തിലായിരുന്നു പുരസ്കാര സമർപ്പണം. ആഗോള സാമ്പത്തിക പ്രതിസന്ധി, എണ്ണ വിലയിടിവ് എന്നീ പ്രതികൂല സാഹചര്യത്തിലും ഖത്തർ സെൻട്രൽ ബാങ്കിനെ വിജയകരമായി നയിച്ചതിനുള്ള അംഗീകാരമാണു പുരസ്കാരം. സർക്കാരും മറ്റ് ഏജൻസികളുമായി സഹകരിച്ചു നടപ്പാക്കിയ സാമ്പത്തിക നയങ്ങൾ രാജ്യത്തിന്റെ പുരോഗതിയും സാമ്പത്തിക വളർച്ചയും മുന്നോട്ടു കൊണ്ടു പോകാൻ കഴിഞ്ഞതായി സംഘാടകർ വിലയിരുത്തി. കഴിഞ്ഞവർഷം യൂണിയൻ ഓഫ് അറബ് ബാങ്ക്സ് ഏർപ്പെടുത്തിയ സെൻട്രൽ ബാങ്ക് ഗവർണർ ഓഫ് ദി ഇയർ പുരസ്കാരവും ലഭിച്ചിരുന്നു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.