Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രക്തദാന ക്യാംപ് സംഘടിപ്പിച്ചു

bdc

ദോഹ∙ ചാരുംമൂട് പ്രവാസി അസോസിയേഷനും ബ്ളഡ് ഡോണേഴ്സ് കേരള ഖത്തർ ചാപ്റ്ററും ഹമദ് ആശുപത്രിയുടെ സഹകരണത്തോടെ രക്തദാന ക്യാംപ് നടത്തി. ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിൽ നടന്ന ക്യാംപ് ബ്ളഡ് ഡോണേഴ്സ് കേരള ഖത്തർ രക്ഷാധികാരി അഡ്വ. നിസാർ കോച്ചേരി ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡന്റ് ഷാജി വെട്ടുകാട്ടിൽ അധ്യക്ഷത വഹിച്ചു.

അസോസിയേഷൻ പ്രസിഡന്റ് റെന്നി തോമസ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. അസോസിയേഷൻ സെക്രട്ടറി സുമേഷ്, അനിൽ പള്ളിക്കൽ, ജയകുമാർ, ജയൻ, ഷബിൻ, ജംഷാദ്, ഷിനോബ്, ഗിരീഷ് ജെ. പിള്ള, ഷാജി നീനു, ജംഷാദ് ജലീൽ എന്നിവർ പ്രസംഗിച്ചു. നുറിൽ അധികം വിവിധ രാജ്യക്കാരായ പ്രവാസികൾ ക്യാംപിൽ പങ്കെടുത്തു രക്തം നൽകി.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.