Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിഎച്ച്‌സിസിയുടെ നേതൃത്വത്തിൽ സ്‌തനാർബുദ പരിശോധന

ദോഹ ∙ പ്രാഥമികാരോഗ്യ സംരക്ഷണ കോർപറേഷൻ (പിഎച്ച്‌സിസി) ഒരുമാസം നീളുന്ന സ്തനാര്‍ബുദ പരിശോധനാ ബോധവൽക്കരണ ക്യാംപ്‌ സംഘടിപ്പിക്കുന്നു.

ലോകം മുഴുവന്‍ ഒക്‌ടോബർ സ്‌തനാർബുദ ബോധവൽക്കരണ മാസമായാണ്‌ ആചരിക്കുന്നത്‌. ഖത്തറിൽ സ്‌തനാർബുദം കൂടുന്ന സാഹചര്യത്തിലാണു നാലു മാളുകൾ കേന്ദ്രീകരിച്ച്‌ ക്യാംപുകൾ നടത്തുന്നതെന്നു പിഎച്ച്‌സിസി കാൻസർ പ്രോഗ്രാം മാനേജർ ഡോ. ഷെയ്‌ഖ അബു ഷെയ്‌ഖ പറഞ്ഞു. ഏതാനുംവർഷംമുമ്പുവരെ ഖത്തരികൾക്കിടയിൽ കാൻസറിനെക്കുറിച്ചു വലിയ അവബോധമുണ്ടായിരുന്നില്ല.

എന്നാൽ ഉദര, സ്‌തനാർബുദങ്ങൾ ആരംഭത്തിലേ കണ്ടുപിടിക്കുന്നതിന് പിഎച്ച്‌സിസി സ്‌ക്രീനിങ്‌ പദ്ധതി തുടങ്ങിയതോടെ കാര്യങ്ങൾ മാറി. രോഗപരിശോധന മാത്രമല്ല, ബോധവൽക്കരണവും ക്യാംപിന്റെ ഭാഗമാണ്‌. 2014ൽ നടത്തിയ പഠനമനുസരിച്ച്‌ ഖത്തറിലെ ആകെ കാൻസർ രോഗികളിൽ 17.42% സ്‌തനാർബുദക്കാരാണ്‌. 10.55% പേർക്ക്‌ ഉദരാർബുദമാണ്‌. ഖത്തറിലെ സ്‌തനാർബുദരോഗികളിൽ 16.2ശതമാനവും 45- 49 പ്രായക്കാരാണ്‌.

സ്‌ക്രീൻ ഫോർ ലൈഫ്‌ എന്നപേരിലാണ്‌ പിഎച്ച്‌സിസി ക്യാംപുകൾ സംഘടിപ്പിക്കുന്നത്‌. 45-69 പ്രായക്കാർക്ക്‌ 8001112 എന്ന നമ്പറിൽ വിളിച്ച്‌ പരിശോധനയ്‌ക്കു റജിസ്‌റ്റർ ചെയ്യാം. ആരംഭദശയിൽ കണ്ടുപിടിച്ചാൽ സ്‌തനാർബുദം നൂറുശതമാനവും ചികിത്സിച്ചു ഭേദപ്പെടുത്താം.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.