Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബസ് മറിഞ്ഞ് മൂന്നു മരണം: ഡ്രൈവർക്ക് 20,000 പിഴ

ദോഹ ∙ ടയർ പൊട്ടി ബസ് മറിഞ്ഞു മൂന്നു യാത്രക്കാർ മരിക്കാൻ ഇടയായ സംഭവത്തിൽ ബസ് ഡ്രൈവർക്ക് 20,000 റിയാൽ പിഴ. ഇതിനു പുറമേ ഇൻഷുറൻസ് കമ്പനിയുമായി ചേർന്ന് മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ടു ലക്ഷം റിയാൽ വീതം ദയാധനം നൽകാനും കോടതി വിധിച്ചു. അൽഖോർ കോസ്റ്റൽ റോഡിൽകൂടി ദോഹയിലേക്കു ബസ് സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. പിന്നിലെ ടയർ പൊട്ടിയതോടെ ബസ് പലതവണ കരണം മറിഞ്ഞാണു നിന്നത്.

മൂന്നുപേർ അപകടത്തിൽ മരിക്കുകയും 12 പേർക്കു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. അമിത വേഗത്തിലായിരുന്നില്ലെന്നും നൂറു കിലോമീറ്റർ വേഗപരിധിയിൽ താഴെയായിരുന്നു ബസോടിച്ചതെന്നുമാണു ഡ്രൈവർ മൊഴി നൽകിയത്. ടയർ പൊട്ടിയതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാണു മറിഞ്ഞതെന്നും ഡ്രൈവർ പൊലീസിനെ അറിയിച്ചു. എന്നാൽ ബസ് അമിതവേഗത്തിലായിരുന്നു എന്നാണു പൊലീസിന്റെ കണ്ടെത്തൽ.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.