Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെയർ കരിയർ കഫേ ടോക്ക് സീരീസിനു തുടക്കം

ദോഹ ∙ യൂത്ത്‌ ഫോറത്തിന്റെ കരിയർ അസിസ്റ്റൻസ് വിഭാഗമായ കെയർ ആരംഭിച്ച കരിയർ കഫേ ടോക്ക് സീരീസിന്‌ തുടക്കമായി. യൂത്ത്ഫോറം വൈസ് പ്രസിഡന്റ് സലീൽ ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. ഷഹനാസ് നൂറുദ്ദീൻ, ഇഖ്ബാൽ എന്നിവർ നിക്ഷേപ പദ്ധതികളെ കുറിച്ചും സാമ്പത്തിക ആസൂത്രണത്തെ കുറിച്ചും ക്ലാസെടുത്തു. കെയർ കോഓർഡിനേറ്റർ മുബാറക് മുഹമ്മദ് പരിപാടി നിയന്ത്രിച്ചു. കെയർ ഡയറക്ടർ മുനീർ ജലാലുദ്ദീൻ, ഐഐഎ കേന്ദ്ര സമിതിയംഗം ഡോ: യാസിർ എന്നിവർ പരിശീലകർക്കുള്ള ഉപഹാരം വിതരണം ചെയ്തു. കരിയർ കഫേയുടെ ലോഗോ പ്രകാശനവും നടന്നു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.