Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൾച്ചറൽ ഫോറം ചെസ് ടൂർണമെന്റ്

chess

ദോഹ ∙ കൾച്ചറൽ ഫോറം കായികോൽസവം പ്രമാണിച്ചുള്ള ചെസ് ടൂർണമെന്റിനു നുഐജയിലെ കൾച്ചറൽ ഫോറം ഹാളിൽ തുടക്കം. 16 ടീമുകളാണു പങ്കെടുക്കുന്നത്. മണ്ഡലം, മണ്ഡലം ക്ലസ്റ്റർ, ജില്ല എന്നീ നിലകളിലുള്ള ടീമുകളാണ് നാലു ഗ്രൂപ്പുകളിലായി മൽസരിച്ചത്. വർഗീസ് പി.വർഗീസ് വിധികർത്താവായിരുന്ന ടൂർണമെന്റിന്റെ പ്രാഥമിക റൗണ്ടിനു ടൂർണമെന്റ് കോഓർഡിനേറ്റർ നബീൽ ഓമശ്ശേരി, തൗഫീഖ് മമ്പാട് എന്നിവർ നേതൃത്വം നൽകി. പ്രീ ക്വാർട്ടർ മൽസരങ്ങൾ 21നു രാവിലെ 7.30നു നുഐജയിലെ കൾച്ചറൽ ഫോറം ഹാളിൽ നടക്കും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.