Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൾച്ചറൽ ഫോറം ഫുട്ബോൾ ടൂർണമെന്റിന് ഇന്നു തുടക്കം

ദോഹ ∙ കൾച്ചറൽ ഫോറം കായികോൽസവത്തിന്റെ ഭാഗമായി ഫുട്ബോൾ ടൂർണമെന്റ് ഇന്ന് ആരംഭിക്കും. രാത്രി എട്ടരയ്ക്ക് അൽ വക്ര സ്റ്റേഡിയത്തിൽ ടൂർണമെന്റ് ആരംഭിക്കും. മണ്ഡലം, മണ്ഡലം ക്ലസ്റ്റർ, ജില്ല എന്നീ നിലകളിലുള്ള 12 ടീമുകളാണു നാലു ഗ്രൂപ്പുകളിലായി പങ്കെടുക്കുന്നത്.

പത്തനംതിട്ട, തിരുവമ്പാടി, ഇൻഡസ്ട്രിയൽ ഏരിയ-അൽ മുശാഹൽ (ഗ്രൂപ്പ് എ), മലപ്പുറം, പാലക്കാട്, വടകര (ഗ്രൂപ്പ് ബി), അൽ ഖോർ ഏരിയ, കൊടുവള്ളി, തിരുവനന്തപുരം (ഗ്രൂപ്പ് സി), എറണാകുളം, കണ്ണൂർ, ബേപ്പൂർ - കോഴിക്കോട് (ഗ്രൂപ്പ് ഡി) എന്നീ ടീമുകളാണു ഗ്രൂപ്പ് അടിസ്ഥാനത്തിൽ ഏറ്റുമുട്ടുന്നത്. ടൂർണമെന്റ് ഫൈനൽ ഖത്തർ സ്റ്റാർസ് ലീഗിന്റെ മത്സരത്തോട് അനുബന്ധിച്ചു ക്യുഎസ്എൽ സ്റ്റേഡിയത്തിൽ നടത്താനാണ് ഉദ്ദേശ്യം. തിരുവനന്തപുരം ജില്ലയും കൊടുവള്ളി മണ്ഡലവും തമ്മിലും പാലക്കാട് ജില്ലയും വടകര മണ്ഡലവും തമ്മിലുമാണ് ഇന്നത്തെ മൽസരങ്ങൾ. വക്ര ട്രെയ്നിങ് ഗ്രൗണ്ടിലാണ് ഈ മൽസരങ്ങൾ നടക്കുക.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.