Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിരുദദാന ചടങ്ങ് നടത്തി

ദോഹ ∙ എച്ച്ഇസി പാരിസ് ഇന്റർനാഷണൽ ബിസിനസ് മാനേജ്മെന്റ് സ്കൂളിൽ നിന്ന് പഠനം പൂർത്തിയായവർക്കുള്ള ബിരുദദാന ചടങ്ങ് നടന്നു. കോളജിൽ നിന്ന് എക്സിക്യുട്ടീവ് എംബിഎ (ഇഎംബിഎ) പൂർത്തിയാക്കിയത് 45 വിദ്യാർഥികളാണ്. ഇതിൽ 23പേർ ഖത്തരി സ്വദേശികളാണ്. സ്ട്രാറ്റജിക് ബിസിനസ് യൂണിറ്റ് മാനേജ്മെന്റ് (എസ്ബിയുഎം) പാസായ 49 പേരിൽ നാൽപതും ഖത്തരി വിദ്യാർഥികളാണ്.

16 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണു വിവിധ കോഴ്സുകളിൽ പഠിച്ചത്. വിദ്യാഭ്യാസം ഒരിക്കലും തീരില്ലെന്നും അവർ ജോലി ചെയ്യുന്ന കമ്പനികളുടെ വിജയത്തിനായി പ്രവർത്തിക്കണമെന്നും ഖത്തർ ഫൗണ്ടേഷൻ സിഇഒയും വൈസ് ചെയർപഴ്സനുമായ ഷെയ്ഖാ ഹിന്ദ് ബിൻത് ഹമദ് അൽതാനി പറഞ്ഞു. ഷെയ്ഖാ ഹിന്ദ് എംബിഎ പൂർത്തിയാക്കിയത് എച്ച്ഇസി പാരിസിൽ നിന്നാണ്.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.