Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡീസൽ മോഷ്ടിക്കാൻ ശ്രമിച്ചതിനു ശിക്ഷ

ദോഹ ∙ കമ്പനിയിലെ വലിയ ഡീസൽ ടാങ്കിൽനിന്നു ഡീസൽ മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ വിദേശിക്ക് ആറുമാസം തടവുശിക്ഷ. മൂന്നുവർഷത്തേക്കു ജയിൽശിക്ഷ സസ്പെ‍ൻഡ് ചെയ്തിട്ടുണ്ട്. ഡീസൽ മോഷണ ശ്രമം കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനാണു കണ്ടെത്തിയത്. കമ്പനിയുടെ ഡീസൽ ടാങ്കിനു സമീപം പ്രതി ടാങ്കർ പാർക്കുചെയ്യുന്നതും ടാങ്കറിൽനിന്നു ഹോസ് ടാങ്കിലേക്ക് ഇടുന്നതും സെക്യൂരിറ്റി ജീവനക്കാരൻ കണ്ടെത്തി. ഇതിന്റെ ഫോട്ടോ ജീവനക്കാരൻ മൊബൈൽ ഫോണിൽ പകർത്തി. തുടർന്നാണു ഫോട്ടോ സഹിതം പരാതി നൽകിയത്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.