Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഴിഞ്ഞ മാസം 137 ക്രമക്കേടുകൾ

ദോഹ ∙ സാമ്പത്തിക വാണിജ്യമന്ത്രാലയം കഴിഞ്ഞ മാസം നടത്തിയ പരിശോധനയിൽ 137 ക്രമക്കേടുകൾ കണ്ടെത്തി. 2008ലെ എട്ടാം നമ്പർ ഉപഭോക്തൃ നിയമം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനായി ഒട്ടേറെ പരിശോധനകൾ മന്ത്രാലയം നടത്തിയിരുന്നു.

അമിത വില ഈടാക്കുക, ഉൽപന്നങ്ങളിൽ മതിയായ വിവരങ്ങൾ ഇല്ലാതിരിക്കുക, അനുമതിയില്ലാതെ പ്രമോഷനുകൾ പ്രഖ്യാപിക്കുക, സർക്കാർ നിശ്ചയിച്ച വിലയേക്കാൾ കൂടുതൽ വാങ്ങുക, ഉൽപന്നങ്ങളിൽ അറബിക് ഭാഷയിൽ വിവരങ്ങൾ ഇല്ലാതിരിക്കുക, തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകുക, കാലാവധി കഴിഞ്ഞ ഉൽപന്നങ്ങൾ വിൽപന നടത്തുക തുടങ്ങിയ ക്രമക്കേടുകളാണു പരിശോധിക്കുന്നത്.

ഗുരുതര ക്രമക്കേടുകൾ കണ്ടെത്തുന്ന കടകൾ നിശ്ചിത ദിവസത്തേക്ക് അടച്ചിടാൻ നിർദേശിക്കും. മറ്റു കടകൾക്ക് അയ്യായിരം മുതൽ 30,000 റിയാൽ വരെ പിഴ ശിക്ഷിക്കും.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.