Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഎഫ്സി യു 19: യെമനെതിരെ ഖത്തറിനു വിജയം

afc

ദോഹ ∙ ബഹ്‌റൈനിലെ മനാമയിൽ നടക്കുന്ന എഎഫ്‌സി അണ്ടർ-19 ഫുട്‌ബോൾ ചാംപ്യൻഷിപ്പിലെ രണ്ടാം മൽസരത്തിൽ നിലവിലെ ചാംപ്യൻമാരായ ഖത്തർ യെമനെ പരാജയപ്പെടുത്തി. എതിരില്ലാത്ത ഒരു ഗോളിനാണ് ഖത്തറിന്റെ വിജയം. ആദ്യമൽസരത്തിൽ ഇറാനുമായി സമനിലയിലായിരുന്നു. 83–ാം മിനിറ്റിൽ അബ്ദുൽ റഷീദ് ഉമറുവാണ് യെമനെതിരെ വിജയഗോൾ നേടിയത്.

ഒരു വിജയവും സമനിലയുമായി നാലു പോയിന്റാണ് ഖത്തറിനുള്ളത്. ഗ്രൂപ്പിൽ ജപ്പാനും നാലു പോയിന്റുമായി ഒപ്പമുണ്ട്. എന്നാൽ ഗോൾ ശരാശരിയിൽ ജപ്പാനാണു മുന്നിൽ. ഇറാനു രണ്ടു പോയിന്റുണ്ട്. ഗ്രൂപ്പിലെ അവസാന റൗണ്ട് മൽസരങ്ങൾ നാളെ നടക്കും. ഖത്തർ ജപ്പാനെയും യെമൻ ഇറാനെയും നേരിടും. കിരീടം നിലനിർത്താനാകുമെന്ന ശുഭപ്രതീക്ഷയിലാണ് ഖത്തർ. 2014ൽ മ്യാൻമറിൽ നടന്ന ചാംപ്യൻഷിപ്പിൽ ഉത്തരകൊറിയയെ പരാജയപ്പെടുത്തിയാണ് ഖത്തർ കിരീടം സ്വന്തമാക്കിയത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.