Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിവേഗ പാത: നിർമാണക്കരാറിൽ ഒപ്പുവച്ചു

ദോഹ ∙ രണ്ടു ലോകകപ്പ് സ്റ്റേഡിയങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള അൽഖോർ അതിവേഗ പാതയുടെ നിർമാണക്കരാറിൽ തുർക്കി നിർമാണ കമ്പനി ഒപ്പുവച്ചു. തുർക്കിയിലെ തെക്ഫെൻ ഹോൾഡിങ് കൺസ്ട്രക്ഷൻ കമ്പനിക്കു കരാർ നൽകാൻ കഴിഞ്ഞ ഓഗസ്റ്റിൽ ധാരണയായിരുന്നു. 210 കോടി ഡോളറിന്റേതാണ് (760 കോടി റിയാൽ) കരാർ. ഖത്തർ നഗരസഭ പരിസ്ഥിതിമന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ റുമൈഹിയുടെ തുർക്കി സന്ദർശന വേളയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

ലോകകപ്പ് സ്റ്റേഡിയങ്ങളായ ലുസൈലിനെയും അൽഖോർ ബയത്തിനെയും ബന്ധിപ്പിച്ചുള്ളതാണ് 34 കിലോമീറ്റർ നീളുന്ന അതിവേഗ പാത. ലോകകപ്പിന്റെ ഫൈനലും ഉദ്ഘാടന മൽസരവും നടക്കുന്ന സ്റ്റേഡിയമാണു ലുസൈൽ. ഇരുവശത്തേക്കും അഞ്ചുവരി പാതയാണ്. എട്ട് ഇന്റർസെക്ഷനുകളും അണ്ടർ പാസുകളും ഫ്ളൈഓവറുകളും നിർമിക്കും. 36 മാസമാണു കരാർ കാലാവധി. 2022 ലോകകപ്പിനൊരുങ്ങുന്ന ഖത്തറിൽ വിവിധ തുർക്കി കമ്പനികൾ 1,500 കോടി റിയാലിന്റെ 119 പ്രോജക്ടുകൾ നിർവഹിക്കുന്നുണ്ടെന്ന് തുർക്കി ഗതാഗതമന്ത്രി അഹമ്മദ് അർസലാൻ നേരത്തേ അറിയിച്ചിരുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.