Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമീറുമായി പുതിയ ഇന്ത്യൻ സ്ഥാനപതിയുടെ കൂടിക്കാഴ്ച

qatar-india

ദോഹ ∙ ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി പി. കുമരൻ ഉൾപ്പെടെ പുതുതായി ചുമതലയേറ്റ ഏഴു സ്ഥാനപതിമാർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയെ സന്ദർശിച്ച് അധികാരപത്രം കൈമാറി. ഹഫീസ് മുഹമ്മദ് സലേം അൽ അജ്മി (കുവൈത്ത്), തയേബ് റോബ്‌ലേഹ് (ജിബൂട്ടി), ബാഹിയ തഹ്സിബ് (നെതർലൻഡ്സ്), ഡോ. വില്ലി കെംപൽ (ഓസ്ട്രിയ), കോൺസ്റ്റാന്റിനോസ് ഓർഫാനിഡെസ് (ഗ്രീസ്), സിറേ അൽഫാ ടിംബോ (സിയേറ ലിയോൺ) എന്നിവരാണ് പി. കുമരനു പുറമേ അമീറിനെ സന്ദർശിച്ചത്.

പുതിയ ദൗത്യത്തിൽ വിജയിക്കട്ടെയെന്നും ഖത്തറും ബന്ധപ്പെട്ട രാജ്യങ്ങളും തമ്മിൽ കൂടുതൽ സഹകരണത്തിനായി പ്രവർത്തിക്കാൻ കഴിയട്ടെയെന്നും അമീർ ആശംസിച്ചു. ഈ മാസമാദ്യമാണ് പി. കുമരൻ ഖത്തറിലെ സ്ഥാനപതിയായി ചുമതലയേറ്റത്. വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽതാനിയുമായി കഴിഞ്ഞയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. സഞ്ജീവ് അറോറ സ്ഥാനമൊഴിഞ്ഞു മടങ്ങിയതിനെത്തുടർന്നാണ് 1992ബാച്ചിലെ ഐഎഫ്എസ് ഓഫിസറായ പി.കുമാരൻ ദോഹയിൽ ചുമതലയേറ്റത്.

ഈജിപ്ത് തലസ്ഥാനമായ കയ്‌റോയിൽ തേർഡ് സെക്രട്ടറിയായാണ് ആദ്യ നിയമനം. 1997 വരെ പ്രവർത്തിച്ചു. 2000 വരെ ട്രിപ്പോളിയിലും 2003 വരെ ബ്രസൽസിലും ജോലി ചെയ്തു. ബംഗളൂരുവിൽ റീജനൽ പാസ്‌പോർട്ട് ഓഫിസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇസ്‌ലാമബാദ്, വാഷിങ്ടൺ, കൊളംബോ എന്നിവിടങ്ങളിൽ പ്രവർത്തിച്ച ശേഷം 2014 ജൂലൈ മുതൽ വിദേശകാര്യമന്ത്രാലയം ആസ്ഥാനത്ത് ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ: റീത്തു. രണ്ടു മക്കളുണ്ട്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.