Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്കൂൾ പരിസരങ്ങളിലും ഇനി ലഹരി മുക്തം

no-smoking

ദോഹ ∙ സ്‌കൂളുകളുടെ ഒരുകിലോമീറ്റർ ചുറ്റളവിൽ സിഗരറ്റോ, മറ്റു പുകയില ഉൽപന്നങ്ങളോ വിൽക്കുന്നതിനും പുതിയ നിയമത്തിൽ നിരോധനം. അമീർ ഷെയ്‌ഖ്‌ തമീം ബിൻ ഹമദ്‌ അൽതാനി കഴിഞ്ഞദിവസം അംഗീകാരം നൽകിയ പുകയില, അനുബന്ധ ഉൽപന്ന നിയന്ത്രണനിയമത്തിന്റെ പന്ത്രണ്ടാം അനുച്‌ഛേദമാണ്‌ എല്ലാ വിദ്യാഭ്യാസ പരിശീലനകേന്ദ്രങ്ങളുടേയും ഒരു കിലോമീറ്റർ ചുറ്റളവിൽ പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതു നിരോധിച്ചത്‌.

18 വയസ്സിൽ താഴെയുള്ളവർ വാഹനത്തിലുണ്ടെങ്കിൽ ഡ്രൈവർ പുകവലിക്കുന്നതിനും നിരോധനം ഏർപ്പെടുത്തി. ഇതു ലംഘിച്ചാൽ 3,000 റിയാൽ പിഴയീടാക്കും. 18 വയസ്സിൽ താഴെയുള്ളവർക്കു സിഗരറ്റ്, പുകയില ഉൽപന്നങ്ങൾ എന്നിവ വിൽക്കുന്നതിനും നിരോധനമുണ്ട്‌. ഇത്തരം ഉൽപന്നങ്ങൾ ആവശ്യപ്പെടുന്ന വ്യക്‌തിക്കു 18 വയസ്സിൽ കുറവാണെന്നു സംശയം തോന്നിയാൽ വയസ്സ് തെളിയിക്കുന്ന തിരിച്ചറിയൽ രേഖ ആവശ്യപ്പെടാൻ കടയുടമയ്‌ക്ക്‌ അധികാരമുണ്ടാകും.

നിയമം ലംഘിക്കുന്ന കടയുടമയുടെ മാപ്പപേക്ഷ തള്ളുകയും ചെയ്യും. പൂർണമായോ ഭാഗികമായോ അടച്ച പൊതുസ്‌ഥലങ്ങളിൽ പുകവലിക്കുന്നതിനും വിലക്കുണ്ട്. പുകവലി നിരോധിത സ്‌ഥലങ്ങൾ ഏതൊക്കെയാണെന്നു പ്രഖ്യാപിക്കാനുള്ള അധികാരം ആരോഗ്യമന്ത്രിക്കുണ്ട്. ഇത്തരം സ്‌ഥലങ്ങളിൽ പുകവലിക്കുന്ന വ്യക്‌തികളിൽനിന്നു 1,000 മുതൽ പരമാവധി 3,000 റിയാൽവരെ പിഴയീടാക്കാനും നിയമവ്യവസ്ഥയുണ്ട്. പുതിയ നിയമത്തിലെ ചില വ്യവസ്ഥകൾ ലംഘിച്ചാൽ കുറ്റക്കാർക്ക് ആറുമാസം വരെ തടവും ഒരു ലക്ഷം റിയാൽ വരെ പിഴയുമീടാക്കും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.