Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറബിക് സാഹിത്യോൽസവത്തിന് ഇന്നു കത്താറയിൽ തുടക്കം

ദോഹ ∙ കത്താറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷന്റെ രണ്ടാമത് അറബിക് സാഹിത്യോൽസവത്തിന് ഇന്നു തുടക്കമാകും. 13നു സമാപിക്കും. കത്താറ ബിൽഡിങ് നമ്പർ പതിനഞ്ചിൽ ഇന്നു രാവിലെ പത്തിനാണ് ഉദ്ഘാടന ചടങ്ങുകൾ. ബിൽഡിങ് നമ്പർ 19ലെ രണ്ടാം നമ്പർ ഹാളിൽ രാവിലെ 11.30നാണ് യൂത്ത് നോവൽ എക്‌സിബിഷൻ ഉദ്ഘാടനം. 11.50ന് ബിൽഡിങ് നമ്പർ 18ലെ ഒന്നാം നമ്പർ ഹാളിൽ നാഗ്വിബ് മഹ്ഫൗസ് എക്‌സിബിഷൻ ഉദ്ഘാടനം നടക്കും.

ഉച്ചയ്ക്ക് ഒന്നു മുതൽ രണ്ടുവരെ ബിൽഡിങ് നമ്പർ 15ൽ ഇരുപതാം നൂറ്റാണ്ടിലെ അറബിക് നോവലുകൾ എന്ന വിഷയത്തിൽ പാനൽ ചർച്ച നടക്കും. തുടർന്ന് മൂന്നു മണിവരെ ഖത്തരി നോവൽ ബുക്കുമായി ബന്ധപ്പെട്ട പാനൽ സെഷനും അരങ്ങേറും. നാളത്തെ പരിപാടികളെല്ലാം ബിൽഡിങ് നമ്പർ പതിനഞ്ചിലായിരിക്കും.

സമകാല അറബിക് നോവലുകളിലെ മാറ്റങ്ങൾ, അറബിക് നോവലുകളിലെ പരിവർത്തനങ്ങൾ, അറബിക് നോവലുകളും മാനുഷിക ബന്ധങ്ങളും, ഗൾഫിലെ നോവൽ പരിവർത്തനങ്ങളുടെ യാഥാർഥ്യം എന്നീ വിഷയങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 3.15വരെ നാലു പാനൽ സെഷനുകൾ നടക്കും. 12ന് രാത്രി 7.30ന് ഒപേറ ഹൗസിലാണ് സമാപനചടങ്ങുകൾ നടക്കുക. രണ്ടാം എഡിഷൻ അറബിക് നോവൽ പുരസ്‌കാര പ്രഖ്യാപനവും വിതരണവും ഇതോടനുബന്ധിച്ച് നടക്കും. ഏറ്റവും മികച്ച പത്ത് നോവലുകളിൽ നിന്നായിരിക്കും പുരസ്‌കാരത്തിനർഹമാകുന്ന സാഹിത്യസൃഷ്ടി തിരഞ്ഞെടുക്കുക.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.