Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഷ്‌ഗാലിന്‌ ഏഴു വർഷത്തേക്ക് 7,280 കോടിയുടെ പദ്ധതികൾ

ashgal-project

ദോഹ ∙ അടിസ്‌ഥാന സൗകര്യവികസന, കെട്ടിട നിർമാണ മേഖലകളിലായി അടുത്ത ഏഴുവർഷത്തിനുള്ളിൽ അഷ്‌ഗാൽ നടപ്പാക്കുന്നത് 7,280 കോടി റിയാലിന്റെ പദ്ധതികൾ. ലുസൈൽ എക്‌സ്‌പ്രസ്‌വേ പ്രോജക്‌ട്‌ മാനേജർ മുഹമ്മദ്‌ ഇസ്സ ഷാമിയ ആണ്‌ ഇക്കാര്യം അറിയിച്ചത്‌. മെയ്‌ഡ്‌ ഇൻ ചൈന എക്‌സ്‌പോയിൽ 2022 ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട വൻപദ്ധതികളെക്കുറിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഴ്‌ അതിവേഗ പാതകൾക്ക് അഷ്‌ഗാൽ അടുത്ത വർഷം പുതുതായി കരാർ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ഏഴു പാതകൾക്കും കൂടി 472 കോടി റിയാലാണ്‌ ചെലവ് പ്രതീക്ഷിക്കുന്നത്‌. അൽബുസ്‌താൻ എക്‌സ്‌പ്രസ്‌ വേ, മുംതസ സ്‌ട്രീറ്റ്‌ വെസ്‌റ്റ്‌ കോറിഡോർ, ടിവി റൗണ്ട്‌ എബൗട്ട്‌ ഇന്റർസെക്‌ഷന്റെ നവീകരണം, ഫൊറൂസിയ സ്‌ട്രീറ്റ്‌, ഖുഫൂസ സ്‌ട്രീറ്റ്‌, അൽവക്ര മെയിൻ റോഡ്‌ നവീകരണം എന്നിവയാണ്‌ ഏഴുപദ്ധതികൾ.

ഖത്തറിലെ പ്രധാന നഗരങ്ങളെയും ഗ്രാമങ്ങളെയും തമ്മിൽ ഈ അതിവേഗപാതകൾ ബന്ധിപ്പിക്കും. ഈ വർഷം 364 കോടി റിയാൽ മുതൽമുടക്കിൽ ഏഴു പാതകൾ പൂർത്തിയായെന്നും 7,094 കോടി റിയാൽ മുതൽമുടക്കുള്ള 18 പദ്ധതികളുടെ നിർമാണം പുരോഗമിക്കുകയാണെന്നും ഇസ്സ ഷാമിയ അറിയിച്ചു. പാതകൾക്കൊപ്പം അഴുക്കുചാലുകളും നിർമിക്കുന്നുണ്ട്‌. ഇതിനു പുറമേ 655 കോടി റിയാൽ മുതൽമുടക്കിൽ 38 പ്രാദേശികറോഡുകളും നവീകരിക്കും. ഇവയുടെ കാരാർ അടുത്തവർഷം നൽകും. ലേബർ ക്യാംപുകളിലേക്കും സംഭരണകേന്ദ്രങ്ങളിലേക്കുമുള്ള ഗതാഗതം മെച്ചപ്പെടുത്തുകയാണ്‌ മറ്റൊരു ലക്ഷ്യം.

പ്രാദേശിക റോഡുകളുടെ നവീകരണത്തിന് 1,128 കോടി റിയാൽ ചെലവിൽ 25 പദ്ധതികൾ നടക്കുകയാണ്. ഇതിനുപുറമെ 437 കോടി റിയാൽ ചെലവിൽ 32 പുതിയ അഴുക്കുചാലുകളും നിർമിക്കുന്നു. ഇവയുടെ കരാറും അടുത്തവർഷം നൽകും. മിസൈമീറിലെ പമ്പിങ്‌ സ്‌റ്റേഷന്റെ ശേഷിയും ഇതിനൊപ്പം കൂട്ടും. ഇതിനു പുറമെ സ്‌കൂളുകൾ, കിന്റർഗാർടനുകൾ, ആശുപത്രികൾ, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ, മസ്‌ജിദുകൾ എന്നിവയുടെ നിർമാണവും ഖത്തർ ഏറ്റെടുക്കുന്നുണ്ട്‌. നിർമാണ മേഖലയിലെ രാജ്യാന്തരപ്രശസ്‌തരായ പാഴ്‌സൺസ്‌ ബ്രിങ്കെർഹോഫ്‌ ആണ്‌ അഷ്‌ഗാലിന്റെ മുഖ്യ കൺസൾട്ടന്റുമാർ. ഏറ്റവും പുതിയ സാങ്കേതിക വിദ്യയിൽ ഏറ്റവും സുരക്ഷിതമായി സുസ്‌ഥിരനിർമാണം എങ്ങനെ സാധ്യമാക്കാമെന്ന ഉപദേശമാണ്‌ ഇവർ അഷ്‌ഗാലിനു നൽകുന്നത്‌.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.