Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോർണീഷിന്റെ മാലിന്യ പ്രശ്നത്തിന് പുതിയ പരിഹാരം

bin

ദോഹ ∙ കോർണിഷിന്റെ മനോഹാരിതയെ ബാധിക്കാത്ത വിധത്തിൽ തറയിൽ അൽപം മാത്രം ഉയർന്നു നിൽക്കുന്ന തരത്തിലുള്ള മാലിന്യവീപ്പകൾ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചു തുടങ്ങി. തുറന്നിരിക്കുന്ന വീപ്പകളിൽ പൂച്ച കയറുന്നതും ദുർഗന്ധത്തിനു കാരണമാകുന്നതിനാലാണ് കോർണിഷിൽ നിന്ന് ഇത്തരം വീപ്പകൾ ഒഴിവാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ച വീപ്പകളുടെ പ്രവർത്തനം കഴിഞ്ഞദിവസം നഗരസഭ പരിസ്ഥിതി മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ റുമൈഹി പരിശോധിച്ചു.

നഗരസഭ ഉദ്യോഗസ്ഥർ മന്ത്രിക്കു പദ്ധതി വിശദീകരിച്ചു. പൊതു ശുചിത്വം മെച്ചപ്പെടുത്തുന്നതിനു നഗരസഭ മന്ത്രാലയം നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമാണിത്. പരിസ്ഥിതി സൗഹൃദമാണ് പുതിയ തരം ഭൂഗർഭ മാലിന്യവീപ്പകളെന്നു ഉദ്യോഗസ്ഥർ അറിയിച്ചു.

വീപ്പ എപ്പോഴും മൂടിക്കിടക്കുന്നതിനാൽ ദുർഗന്ധമുണ്ടാകില്ല. വീപ്പയ്ക്കു വലുപ്പമുള്ളതിനാൽ ദിവസത്തിൽ ഒരിക്കൽ മാലിന്യം ശേഖരിച്ചാൽ മതിയാകും. വലിയ വീപ്പകൾ സ്ഥാപിക്കുമ്പോൾ പാർക്കിങ്ങിനുള്ള സ്ഥലം നഷ്ടമാകുന്നതും ഒഴിവാക്കാം. ഇത്തരം വീപ്പകൾ കൂടുതൽ സ്ഥലങ്ങളിൽ സ്ഥാപിക്കാൻ മന്ത്രാലയത്തിനു പദ്ധതിയുണ്ട്. തെരുവുകൾ, ഷോപ്പിങ് മാളുകൾ, ടവറുകൾ, സൂഖുകൾ തുടങ്ങിയ സ്ഥലങ്ങളിൽ പുതിയതരം വീപ്പകൾ സ്ഥാപിക്കും. പദ്ധതി കൂടുതൽ വിലയിരുത്തി വിജയമെന്ന് ഉറപ്പിച്ചശേഷം കൂടുതൽ സ്ഥലങ്ങളിൽ സ്ഥാപിച്ചാൽ മതിയെന്നു മന്ത്രി നിർദേശം നൽകി.

പരിശോധന: മൂന്നു കടകൾ കൂടി അടപ്പിച്ചു

ദോഹ ∙ ദോഹ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനയിൽ ക്രമക്കേടു കണ്ടെത്തിയ മൂന്നു ഭക്ഷ്യശാലകൾ അടപ്പിച്ചു. ഏഴു സ്ഥാപനങ്ങൾക്കു താക്കീതും നൽകി. കഴിഞ്ഞയാഴ്ച 933 കടകളിലാണു പരിശോധന നടന്നത്. 53 ക്രമക്കേടുകൾ കണ്ടെത്തി. ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയ സ്ഥാപനങ്ങളാണ് അടച്ചിടാൻ ഉത്തരവിട്ടത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.