Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തടി കുറയ്ക്കൽ മൽസരത്തിനു തുടക്കം

ദോഹ ∙ യൂത്ത് ഫോറം സംഘടിപ്പിക്കുന്ന തടി കുറയ്ക്കൽ മൽസരത്തിനു തുടക്കമായി. അഞ്ച് ആഴ്ച നീണ്ടുനിൽക്കുന്ന മൽസരം ഡിസംബർ ഒൻപതിനു സമാപിക്കും. 18നും 40നും മധ്യേ പ്രായമുള്ള 150 പേർ മൽസരത്തിനു റജിസ്റ്റർ ചെയ്തു. യൂത്ത് ഫോറം പ്രസിഡന്റ് എസ്.എ.ഫിറോസ് മൽസരം ഉദ്ഘാടനം ചെയ്തു.

യൂത്ത് ഫോറം വൈസ് പ്രസിഡന്റ് ഷാനവാസ് ഖാലിദ്, കായികവിഭാഗം കൺവീനർ തസീൻ അമീൻ എന്നിവർ പ്രസംഗിച്ചു. മൽസരം അവസാനിക്കുന്നതുവരെ എല്ലാ വെള്ളിയാഴ്ചയും ശരീരഭാര പരിശോധന നടത്തും. നുഐജയിലെ യൂത്ത് ഫോറം ഓഫിസിൽ ഇതിനായി സൗകര്യമൊരുക്കും. ആദ്യ സ്ഥാനങ്ങളിലെത്തുന്നവർക്കു സമ്മാനങ്ങളുണ്ട്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.