Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഫി ചിത്രകലാ, പ്രദർശന ക്യാംപിനു സമാപനം

camp വിഷ്വൽ ആർട്ടിസ്റ്റ്സ് ഫോറം ഇന്ത്യ നടത്തിയ ക്യാംപിൽ ചിത്രരചന നടത്തുന്ന ഡോ. ശ്രീകുമാർ. സംഘടനയുടെ പേട്രൺ ഡോ. മോഹൻ തോമസ് സമീപം.

ദോഹ ∙ വിഷ്വൽ ആർട്ടിസ്റ്റ്സ് ഫോറം ഇന്ത്യയുടെ (വാഫി) നേതൃത്വത്തിൽ രണ്ടു ദിവസത്തെ ചിത്രകലാ ക്യാംപും പ്രദർശനവും ബിർള പബ്ലിക് സ്കൂളിൽ നടന്നു. ഭാരതീയ നൃത്തവും സംഗീതവും എന്ന വിഷയത്തിൽ നടന്ന വർക്‌ഷോപ്പിൽ 20 ഇന്ത്യൻ കലാകാരന്മാർ പങ്കെടുത്തു. വിവിധ മാധ്യമങ്ങളിലുള്ള കലാസൃഷ്ടികളുടെ പ്രദർശനവും ഇതോടൊപ്പം നടന്നു. ഡോ. മോഹൻ തോമസ് പേട്രണായുള്ള സംഘടന 2012ലാണു രൂപീകരിച്ചത്. ഇന്ത്യൻ കൾച്ചർ സെന്ററുമായി അഫിലിയേറ്റു ചെയ്ത വാഫി ഇന്ത്യൻ കലാകാരന്മാരുടെ പ്രോൽസാഹനമാണു ലക്ഷ്യമിടുന്നത്.

ഡോ. ശ്രീകുമാർ, സ്മിത അലോനി, മഹേഷ്കുമാർ, പാട്രിക് റിസാരിയോ, വാസു വാണിമേൽ, അക്കാൻഷ, സവിത, റീജന്റ്, ശീതൾ, സംഗീത, സരസ്വതി, സിജു തോമസ്, ശിൽപി മാത്തൂർ, ഉദയ് ശങ്കർ, കൊട്ടീശ്വരി രവീന്ദ്രൻ തുടങ്ങിയവർ ക്യാംപിൽ പങ്കെടുത്തു കലാസൃഷ്ടികൾ നടത്തി. മുഖ്യാതിഥിയായി എത്തിയ ഖത്തരി കലാകാരൻ മസൂദ് അൽ ബലൂഷിയും ഒരു പെയിന്റിങ് ചെയ്തു. കലാകാരന്മാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും അദ്ദേഹം നിർവഹിച്ചു. സമാപന ചടങ്ങിൽ ബിർള സ്കൂൾ പ്രിൻസിപ്പൽ ആദിത്യ ശ്രീവാസ്തവ, വൈസ് പ്രിൻസിപ്പൽ എഡിസൺ എന്നിവർ പ്രസംഗിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.