Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാംസ്‌കാരിക പണിപ്പുര സമാപിച്ചു

ദോഹ ∙ ഖത്തർ കേരളീയം 2016ന്റെ ഭാഗമായി നടത്തിയ സാംസ്‌കാരിക പണിപ്പുര സമാപിച്ചു. സാംസ്കാരിക പ്രവർത്തകനായ കെ.ഇ.എൻ. കുഞ്ഞഹമ്മദ് നേതൃത്വം നൽകി. പണിപ്പുരയുടെ ആദ്യ സെഷൻ പായിപ്ര രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഹബീബ് റഹ്മാൻ കീഴ്‌ശേരി അധ്യക്ഷത വഹിച്ചു. എ.എം. നജീബ് സുധീർ, മുഹമ്മദ് അലി, ജെഫ്‌ല ഹമീദുദിൻ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു.

രണ്ടാം ദിവസത്തെ ശിൽപശാലയിൽ പ്രവാസി സമൂഹം: വായന, എഴുത്ത് എന്ന വിഷയത്തിൽ മജീദ് നാദാപുരം പ്രബന്ധം അവതരിപ്പിച്ചു. നളിനി ബേക്കൽ, പായിപ്ര രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. മൂന്നാം സെഷനിൽ ഹാരിസ് എടവന പ്രബന്ധം അവതരിപ്പിച്ചു, തൻസീം കുറ്റ്യാടി, ശരീഫ് ചെരണ്ടത്തൂർ, റഫീഖ് മേച്ചേരി എന്നിവർ പ്രസംഗിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.