Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'വിദ്യാഭ്യാസവും ആധുനികതയും' പുസ്തകം പ്രസിദ്ധീകരിച്ചു

ദോഹ ∙ ഡോ.കെ.സി.സാബുവിന്റെ 'വിദ്യാഭ്യാസവും ആധുനികതയും' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ഡൽഹി ആസ്ഥാനമാക്കിയുള്ള കോൺസെപ്റ്റ് പബ്ലിഷിങ് കമ്പനിയാണു പ്രസാധകർ. കേരളത്തിൽനിന്നു പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട വ്യത്യസ്ത വിദ്യാഭ്യാസ നിലവാരമുള്ളവരും സ്‌കൂൾ വിദ്യാഭ്യാസമില്ലാത്തവരുമായ 700പേരെ പങ്കെടുപ്പിച്ചു നടത്തിയ ഗവേഷണത്തെ അടിസ്ഥാനമാക്കിയാണു പുസ്തകം തയാറാക്കിയത്.

കെ.സി.സാബുവിന്റെ ആദ്യ പുസ്തകമായ 'കേന്ദ്രൻ' 2015 ലെ കാനം ഇ.ജെ. നോവൽ പുരസ്‌കാരം നേടിയിട്ടുണ്ട്. എറണാകുളം തൃക്കാക്കര കങ്ങരപ്പടി സ്വദേശിയായ കെ.സി.സാബു ഇന്ത്യയിലും എറിത്രിയയിലും ലക്ചററായും സെൻട്രൽ ക്രോണിക്കിളിൽ സബ് എഡിറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ഗൾഫ് ടൈംസ് ഖത്തർ എഡിഷൻ മാർക്കറ്റിങ് വിഭാഗത്തിൽ പ്രവർത്തിക്കുന്നു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.