Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെട്ടിടാവശിഷ്‌ട പുനരുപയോഗത്തിന് ഖത്തർ - ബ്രിട്ടിഷ്‌ സംരംഭം

ദോഹ ∙ കെട്ടിടനിർമാണ അവശിഷ്‌ടങ്ങൾ പുനരുപയോഗിക്കുന്നതിനും പരിസ്‌ഥിതി പഠനം നടത്തുന്നതിനും പ്രാഥമിക നിർമാണ സാമഗ്രികൾ ലഭ്യമാക്കുന്ന ഖത്തരി കമ്പനിയായ ക്യുപിഎംസി ബ്രിട്ടനിലെ ടിആർഎല്ലുമായി കരാർ ഒപ്പിട്ടു. രണ്ടു രാജ്യങ്ങളിലെയും നിർമാണാവശിഷ്‌ടങ്ങളും പൊളിച്ച കെട്ടിട സാമഗ്രികളും വികസന – അടിസ്‌ഥാനസൗകര്യ വികസന പദ്ധതികളിൽ ഉപയോഗപ്പെടുത്തുന്നതിനു പ്രായോഗിക പരിഹാരമാർഗങ്ങൾ കണ്ടെത്തുകയെന്നതും കരാറിന്റെ ഭാഗമാണ്‌.

സുസ്‌ഥിരവികസനവും പരിസ്‌ഥിതി സംരക്ഷണവും ഉറപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കരാർ ഒപ്പിട്ടതെന്നും അടുത്ത വർഷം ആദ്യപാദംമുതൽ ഇരുസ്‌ഥാപനങ്ങളും സഹകരിച്ചു പ്രവർത്തിക്കുമെന്നും ക്യുപിഎംസി സിഇഒ ഈസ അൽഹമ്മദി പറഞ്ഞു. നിർമാണാവശിഷ്‌ടങ്ങൾ പുനരുപയോഗിക്കുന്നതിലൂടെ ചില നിർമാണവസ്‌തുക്കളുടെ ഇറക്കുമതി കുറയ്‌ക്കാനാവുമെന്നും ഇതു തുറമുഖത്തെ ജോലിഭാരവും നിർമാണച്ചെലവും കുറയ്‌ക്കുമെന്നും അൽഹമ്മദി പറഞ്ഞു.

ക്യുപിഎംസിയുമായി കരാർ ഒപ്പുവയ്‌ക്കാനായതിൽ സന്തോഷമുണ്ടെന്നും പരിസ്‌ഥിതി സംരക്ഷണത്തിൽ ഖത്തറിന്റെ പരിശ്രമങ്ങൾക്ക്‌ ഇരു കമ്പനികളുടെയും സഹകരണം കരുത്തു പകരുമെന്നും ടിആർഎൽ റീജൻ മാനേജർ ഖാലിദ്‌ ഹസൻ പറഞ്ഞു. സർക്കാർ പദ്ധതികളിലും ഗവേഷണ പരിപാടികളിലും ഇരുസ്‌ഥാപനങ്ങളും സഹകരിക്കും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.