Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരാതികൾക്കു പരിഹാരമായി; കെട്ടിട നിർമാണ അനുമതി വേഗത്തിലാക്കും

ദോഹ ∙ കെട്ടിടനിർമാണ അനുമതിയും പൂർത്തീകരണ സർട്ടിഫിക്കറ്റും നൽകുന്നതിനു നഗരസഭ പരിസ്ഥിതി മന്ത്രാലയം ഏറെ സമയമെടുക്കുന്നു എന്ന പരാതി പരിഹരിക്കാൻ മന്ത്രാലയം നടപടി തുടങ്ങി. പ്രധാന കമ്പനി ഉടമകളുമായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനി നടത്തിയ ചർച്ചയിലാണ് അനുമതി വൈകുന്നതു സംബന്ധിച്ചു പരാതി ഉയർന്നത്. കെട്ടിട നിർമാണ പെർമിറ്റ്, പൂർത്തീകരണ സർട്ടിഫിക്കറ്റ് എന്നിവ നൽകുന്ന ബന്ധപ്പെട്ട വകുപ്പിന്റെ കാര്യക്ഷമത വർധിപ്പിച്ചതായും നടപടി വേഗത്തിലാക്കിയെന്നും മന്ത്രാലയം അറിയിച്ചു.

ഇതിനായി വിവരങ്ങൾ കൈമാറുന്നതിനു മന്ത്രാലയം വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു. പുതിയ സംവിധാനത്തിൽ പെർമിറ്റുകളും സർട്ടിഫിക്കറ്റുകളും വേഗത്തിൽ ലഭ്യമാകും. കഴിഞ്ഞമാസം രാജ്യത്തെ വിവിധ നഗരസഭകളിലായി കെട്ടിട നിർമാണ പെർമിറ്റിനുള്ള 459 അപേക്ഷകളാണു ലഭിച്ചത്. ഇതിൽ 290 പെർമിറ്റുകൾ അനുവദിച്ചു. പൂർത്തീകരണ സർട്ടിഫിക്കറ്റിനായി 112 അപേക്ഷകളാണു ലഭിച്ചത്. ഇതിൽ പരിശോധന പൂർത്തിയാക്കി 94 സാക്ഷ്യപത്രങ്ങൾ അനുവദിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.