Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിർമാണസ്‌ഥലങ്ങളിലെ സുരക്ഷ ശക്‌തമാക്കണമെന്ന് സിഎംസി

ദോഹ ∙ ഭൂമി കുഴിക്കുന്ന സ്‌ഥലങ്ങളിലും റോഡുകളുടെ നിർമാണം നടക്കുന്നയിടങ്ങളിലും അഷ്‌ഗാൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നു സെൻട്രൽ മുനിസിപ്പൽ കൗൺസിൽ. പൂർണ സുരക്ഷ ഉറപ്പാക്കുംവിധം നിർമാണസ്‌ഥലങ്ങളിലെ സംവിധാനങ്ങളിൽ ഏകീകൃത മാനദണ്ഡങ്ങൾ കൊണ്ടുവരണമെന്നും സിഎംസി യോഗം ആവശ്യപ്പെട്ടു.

ട്രാഫിക്‌ വിഭാഗവുമായി സഹകരിച്ചുവേണം ഗതാഗതം തിരിച്ചുവിടാന്‍. ഇതിനുപയോഗിക്കുന്ന പ്ലാസ്‌റ്റിക്‌ ബാരിയറുകൾ ശക്‌തമായ കാറ്റിൽ റോഡിലേക്കു മറിഞ്ഞുവീഴുന്നതു തടയാൻ അവയിൽ വെള്ളമോ മണലോ നിറയ്‌ക്കണം. ഓരോ നിർമാണസ്‌ഥലത്തും സുരക്ഷാ ചുമതലയുള്ള എൻജിനീയറുടെ ഫോൺ നമ്പർ സഹിതമുള്ള മുന്നറിയിപ്പു ബോർഡുകൾ സ്‌ഥാപിക്കണമെന്നും സിഎംസി ആവശ്യപ്പെട്ടു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.