Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിഎസ്ഐ ഇടവക കൺവൻഷൻ 19 മുതൽ

ദോഹ ∙ സിഎസ്ഐ സെന്റ് തോമസ് ദേവാലയത്തിൽ 19, 20, 21 തീയതികളിൽ ഇടവക കൺവൻഷനും ദ്വിശതാബ്ദി ആഘോഷവും നടക്കും. ഇടവക വികാരി റവ. മാത്യു ജിലോ നൈനാൻ നേതൃത്വം നൽകും. സിഎസ്ഐ മധ്യകേരള മഹായിടവക ക്ലെർജി സെക്രട്ടറി റവ.ഡോ. ഉമ്മൻ ജോർജ് വചനഘോഷണം നടത്തും. വൈകിട്ട് ഏഴു മുതൽ 9.30 വരെ മൂന്നുദിവസവും ശുശ്രൂഷയുണ്ടാകും. 21നു രാവിലെ ഒൻപതിന് ആരാധന കുടുംബസംഗമ ദിനമായി ആചരിക്കും. 11.30നു ദ്വിശതാബ്ദി സമ്മേളനം നടക്കും. ദോഹ ഐഡിസിസി കോംപ്ലക്സിലെ വിവിധ സഭാ വൈദികർ പങ്കെടുക്കും. സുവനീർ പ്രകാശനവും നിർവഹിക്കും. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.